എഡിറ്റര്‍
എഡിറ്റര്‍
കാനഡയിലെ മലയാളികളെ ആഘോഷത്തേരിലേറ്റാന്‍ ‘ദിലീപ് ഷോ 2017’ അടുത്ത മാസം 12-ന് ടൊറന്റോയില്‍
എഡിറ്റര്‍
Tuesday 4th April 2017 9:53pm

ടൊറന്റോ: കാനഡയിലെ മലയാളികളെ ആഘോഷത്തേരിലേറ്റാനായി ദിലീപ് എത്തുന്നു. ‘ദിലീപ് ഷോ 2017’ എന്ന പേരില്‍ ടൊറന്റോയില്‍ നടക്കുന്ന പരിപാടിയിലാണ് ദിലീപിന്റെ നേതൃത്വത്തിലുള്ള സംഘം എത്തുന്നത്. അടുത്ത മാസം 12-ആം തിയ്യതിയാണ് പരിപാടി നടക്കുക.

ബ്ലൂ സഫയര്‍ എന്റര്‍ടെയിന്‍മെന്റിന്റെ (ബി.എസ്.ഇ) ആഭിമുഖ്യത്തിലാണ് പരിപാടി നടക്കുന്നത്. 2015 മുതല്‍ നിരവധി പരിപാടികള്‍ സംഘടിപ്പിച്ച ബി.എസ്.ഇ നടത്തുന്ന മൂന്നാമത് സ്റ്റേജ് ഷോയാണ് ‘ദിലീപ് ഷോ 2017’. മെയ് 12-ന് വൈകുന്നേരം 06:30 മുതല്‍ ഓക്ക് വില്ലിലുള്ള ദി മീറ്റിംഗ് ഹൗസില്‍ വെച്ചാണ് ഷോ നടക്കുന്നത്.

പരിപാടി സംവിധാനം ചെയ്യുന്നത് നാദിര്‍ഷായാണ്. ജനപ്രിയനായകന്‍ ദിലീപിനൊപ്പം രമേഷ് പിഷാരടി, ധര്‍മ്മജന്‍, കാവ്യാ മാധവന്‍, നമിത തുടങ്ങി 25-ല്‍ പരം കലാപ്രതിഭകള്‍ ഈ ഷോയില്‍ അണിനിരക്കുന്നുണ്ട്. നോര്‍ത്ത് അമേരിക്കയിലെ കലാസ്വാദകര്‍ ഇന്നേവരെ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും മികച്ച സ്‌റ്റേജ് ഷോയായിരിക്കും ഇതെന്ന് സംഘാടകര്‍ അവകാശപ്പെട്ടു.

പരിപാടിയെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിനും ടിക്കറ്റ് ലഭ്യമാകുന്നതിനും ബന്ധപ്പെടേണ്ട നമ്പര്‍ ഇതാണ്: രാജീവ് രാജേന്ദ്രന്‍ – 416 873 2360, അജു വര്‍ഗീസ് – 647 894 2512

Advertisement