എഡിറ്റര്‍
എഡിറ്റര്‍
സുരക്ഷയൊരുക്കാന്‍ സ്വകാര്യ ഏജന്‍സിയായ തണ്ടര്‍ഫോഴ്‌സിനെ നിയമിച്ച് ദിലീപ്; നടപടി ഏത് സാഹചര്യത്തിലെന്ന് പരിശോധിക്കുമെന്ന് പൊലീസ്
എഡിറ്റര്‍
Saturday 21st October 2017 1:46pm

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ജാമ്യത്തിലിറങ്ങിയ നടന്‍ ദിലീപിന് സ്വകാര്യ സുരക്ഷാ സേനയുടെ സംരക്ഷണം. ഗോവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന തണ്ടര്‍ഫോഴ്സ് എന്ന സ്വകാര്യ സുരക്ഷാ സേനയിലെ മൂന്ന് ഉദ്യോഗസ്ഥരാണ് ദിലീപിന്റെ സംരക്ഷണം ഏറ്റെടുത്തിരിക്കുന്നത്.

ഇന്നലെ ദിലീപിന്റ ആലുവ കൊട്ടാരക്കടവിലെ വീട്ടിലേക്ക് തണ്ടര്‍ഫോഴ്സ് എന്നെഴുതിയ സുരക്ഷാ വാഹനങ്ങള്‍ എത്തിയിരുന്നു. തണ്ടര്‍ഫോഴ്‌സിലെ 3 സുരക്ഷാ ഉദ്യോഗസ്ഥര്‍ ദിലീപിനൊപ്പമുണ്ടാകുമെന്നാണ് അറിയുന്നത്.

അതേസമയം ദിലീപ് സ്വകാര്യ സുരക്ഷ ഒരുക്കിയ നടപടി ഏത് സാഹചര്യത്തിലാണെന്ന് പരിശോധിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

ദിലീപിന് ജിവന് ഭിഷണിയുളളതായി അറിയില്ലെന്നും ഇതിനെക്കുറിച്ച് കൂടുതല്‍ അന്വേഷിച്ച് വരികയാണെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.


Dont Miss അഫ്‌സല്‍ഗുരുവിന്റെ ദയാഹരജി തള്ളിയത് കേന്ദ്രത്തിന്റെ നിര്‍ദേശപ്രകാരം; വെളിപ്പെടുത്തലുമായി പ്രണാബ് മുഖര്‍ജി


കര്‍ശനമായ ഉപാധികളോടെ ജാമ്യത്തിലിറങ്ങിയ ദിലീപ് ഇത്തരത്തില്‍ സംരക്ഷണം തേടിയ സാഹചര്യമാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പരിശോധിക്കുക. ആയുധങ്ങളുടെ സഹായത്തോടെയാണോ സുരക്ഷ എന്നതും പൊലീസ് നിരീക്ഷിക്കും.

ആക്രമിക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന സൂചനയെ തുടര്‍ന്നാണ് ദിലീപ് സ്വകാര്യ ഏജന്‍സിയുടെ സഹായം തേടിയതെന്നാണ് വിവരം.

ഗോവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന തണ്ടര്‍ഫോഴ്സിന് രാജ്യത്ത് 11 സംസ്ഥാനങ്ങളില്‍ ഏജന്‍സികളുണ്ട്. കേരളത്തില്‍ തൃശൂര്‍, പാലക്കാട്. കോഴിക്കോട് എന്നിവിടങ്ങളിലാണ് ഓഫീസുകളുളളത്.

Advertisement