എഡിറ്റര്‍
എഡിറ്റര്‍
പൊലീസിന്റെ വാദങ്ങള്‍ പൊളിയുന്നു; അറസ്റ്റിലാകുന്നതിന് മുമ്പ് ദീലീപ് ബെഹറയെ വിളിച്ചതിനുള്ള തെളിവുകള്‍ പുറത്ത്
എഡിറ്റര്‍
Tuesday 7th November 2017 6:59pm

തിരുവനന്തപുരം: നടിയ ആക്രമിച്ച കേസില്‍ നടന്‍ ദിലീപ് ഡി.ജി.പി ലേക്‌നാഥ് ബെഹ്‌റയെ വിളിച്ചത് ഇരുപത് ദിവസങ്ങള്‍ കഴിഞ്ഞിട്ടാണെന്ന പൊലീസിന്റെ വാദത്തിന് തിരിച്ചടി. കേസുമായി ബന്ധപ്പെട്ട് ഡി.ജി.പിയെ ദിലീപ് നിരവധി തവണ ബന്ധപ്പെട്ടതിനുള്ള തെളിവുകള്‍ പുറത്ത് വന്നു.

ജയിലില്‍ നിന്ന് പള്‍സര്‍ സുനിയുടെ ഭീഷണി വന്നതിന് തൊട്ടുപിന്നാലെ ദിലീപ് ഡി.ജി.പിയെ വിളിച്ചതിനുള്ള തെളിവുകള്‍ മനോരമ ന്യൂസാണ് പുറത്ത് വിട്ടത്.
ദീലീപിനെതിരെ പൊലീസ് നല്‍കിയ റിമാന്‍ഡ് റിപ്പോര്‍ട്ടിലെ നിര്‍ണായകമായ ഭാഗമായിരുന്നു പള്‍സര്‍ സുനി ജയിലില്‍ നിന്ന് ദിലീപിനെ വിളിച്ചിരുന്നെന്നും എന്നാല്‍ ഈ വിവരം ഡി.ജി.പിയെ വിളിച്ചറിയിച്ചത് കേസ് ദിലീപിനെതിരെ നീങ്ങുന്നെന്ന് അറിഞ്ഞതിനെ തുടര്‍ന്നായിരുന്നെന്നുമുള്ള പൊലീസ് വാദം.

ഉദ്ദേശ്യം 20 ദിവസങ്ങള്‍ക്ക് ശേഷമാണ് ദിലീപ് ഒന്നാം പ്രതി സുനില്‍ കുമാറിനെതിരെ പരാതി കൊടുത്തിട്ടുള്ളൂ എന്നും അത്രയും കാലയളവില്‍ മറ്റ് പ്രതികളും സാക്ഷികളും മുഖേന പ്രശ്‌നം ഒത്തുതീര്‍ക്കുന്നതിന് ശ്രമിച്ച് കൊണ്ടിരിക്കുകയായിരുന്നു എന്നും പൊലീസ് പറഞ്ഞിരുന്നു.


Also Read നോട്ട് നിരോധനത്തെ തുടര്‍ന്നുണ്ടായ ഇന്ത്യയുടെ സാമ്പത്തിക വികസനത്തെ കുറിച്ചോര്‍ത്ത് ഭാവിതലമുറ അഭിമാനം കൊള്ളുമെന്ന് ജെയ്റ്റ്‌ലി


പൊലീസിന്റെ ഈ കണ്ടെത്തലാണ് ഇപ്പോള്‍ പൊളിഞ്ഞിരിക്കുന്നത്. ഭീഷണി വന്നതിന് തൊട്ടുപിന്നാലെ ബെഹ്‌റയുടെ പേഴ്‌സണല്‍ നമ്പറിലേക്ക് ദിലീപ് വിൡച്ചിരുന്നെന്നും സുനിയുമായുള്ള ഫോണ്‍ സംഭാഷണത്തിന്റെ റെക്കോഡുകള്‍ വാട്‌സപ്പ് ചെയ്തിരുന്നെന്നും ദിലീപ് വിചാരണ വേളയില്‍ വാദിച്ചിരുന്നു. ഇത് ശരിവെക്കുന്നതാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

നടിയെ ആക്രമിച്ച കേസ് സി.ബി.ഐയ്ക്ക് വിടണമെന്നാവശ്യപ്പെട്ട് ദിലീപ് ആഭ്യന്തര സെക്രട്ടറിക്ക് മുമ്പ് കത്തയച്ചിരുന്നു. ഡി.ജി.പി ലോക്നാഥ് ബെഹ്റയ്ക്കും ബി.സന്ധ്യക്കും തന്നെ കുടുക്കിയതില്‍ പങ്കുണ്ടെന്നായിരുന്നു ദിലീപിന്റെ് ആരോപണം.

ഈ കേസുമായി ബന്ധപ്പെട്ട് തന്നെ ബ്ലാക്ക് മെയില്‍ ചെയ്യുന്നു എന്ന കാര്യങ്ങള്‍ അതത് സമയങ്ങളില്‍ ലോക്നാഥ് ബെഹ്റയെ അറിയിച്ചിരുന്നു. ഇതിന്റെ തെളിവുകള്‍ തന്റെ പക്കലുണ്ടെന്നും ദിലീപ് കത്തില്‍ പറഞ്ഞിരുന്നു.

Advertisement