എഡിറ്റര്‍
എഡിറ്റര്‍
സുരാജിന്റെ ‘സവാരി’യില്‍ അതിഥിതാരമായി ദിലീപ്
എഡിറ്റര്‍
Tuesday 17th October 2017 8:06pm

തൃശ്ശൂര്‍: സുരാജ് വെഞ്ഞാറമുട് ടൈറ്റില്‍ റോളില്‍ എത്തുന്ന ‘സവാരി’ യില്‍ അതിഥി താരമായി ദിലീപ്. നവാഗതനായ അശോക് നായര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

തൃശ്ശൂര്‍ തേക്കിന്‍കാട് മൈതാനവും പരിസരപ്രദേശങ്ങളും പ്രധാന ലൊക്കേഷനായ ചിത്രത്തില്‍ പാറമേക്കാവ്-തിരുവമ്പാടി ദേവസ്വം ഭാരവാഹികളുടെ സഹായിയായി പ്രവര്‍ത്തിക്കുന്ന ‘സവാരി’യെന്ന കഥാപാത്രമായാണ് സുരാജ് വെഞ്ഞാറമൂട് അഭിനയിക്കുന്നത്.

വര്‍ണ്ണ്യത്തില്‍ ആശങ്ക, തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്നീ ചിത്രങ്ങള്‍ക്ക് ശേഷം തികച്ചും വ്യത്യസ്ഥമായ കഥാപാത്രമാണ് ചിത്രത്തില്‍ സുരാജിന്റെത്.


Also Read താജ്മഹലിനെതിരെ സംഗീത് സോമിന്റെത് വ്യക്തിപരമായ അഭിപ്രായമെന്ന് യോഗി ആദിത്യനാഥ്; വിവാദങ്ങള്‍ക്കിടെ 26 ന് യോഗിയുടെ താജ്മഹല്‍ സന്ദര്‍ശനം


സിനിമയില്‍ ദിലീപിന്റെ കഥാപാത്രമെന്തെന്ന് ഇതുലവരെ വെളിപ്പെടുത്തിയിട്ടില്ല. കഴിഞ്ഞ വര്‍ഷം ചിത്രീകരണം ആരംഭിച്ച ‘സവാരി’ റിലീസിനെരുങ്ങുകയാണ്. രാമലീലക്ക് ശേഷം ഇതാകും ദിലീപിന്റേതായി പുറത്തിറങ്ങുന്ന അടുത്ത ചിത്രം.

Advertisement