എഡിറ്റര്‍
എഡിറ്റര്‍
ഒന്നിച്ച് ചുവടുവെച്ച് കാവ്യയും ദിലീപും വീണ്ടും; വീഡിയോ കാണാം
എഡിറ്റര്‍
Sunday 30th April 2017 11:36am

ഓസ്റ്റിന്‍: വിവാഹശേഷം ഒരുമിച്ചൊരു വേദിയില്‍ ചുവടുവെച്ച് ദിലീപും കാവ്യയും. അമേരിക്കന്‍ മലയാളികള്‍ക്കായി ഒരുക്കിയ ദിലീപ് ഷോ 2017 ന്റെ വേദിയിലായിരുന്നു വിവാഹശേഷം ദിലീപും കാവ്യയും ഒന്നിച്ചെത്തിയത്.

ദിലീപിന്റെ തന്നെ കാര്യസ്ഥന്‍ എന്ന ചിത്രത്തിലെ ‘മംഗളങ്ങള്‍ വാരിക്കോരി ചൊരിയാം’ എന്ന ഗാനത്തിനായിരുന്നു ആദ്യമായി ഇരുവരും ചുവടുവെച്ചത്. ഗാനം ആലപിച്ച് വേദിയില്‍ നാദിര്‍ഷയും ഉണ്ടായിരുന്നു. പിന്നീട് ഇരുവരുടേയും കപ്പിള്‍ഡാന്‍സും ഉണ്ടായിരുന്നു


Dont Miss വിവാഹപൂര്‍വ്വ സെക്‌സിനെക്കുറിച്ച് കിട്ടിയ ആദ്യ ഉപദേശം: 10 ഇന്ത്യന്‍ പെണ്‍കുട്ടികളുടെ ഓര്‍മ്മകളിലൂടെ 


ഷോയുടെ ആദ്യ അവതരണം ടെക്‌സാസിലെ ഓസ്റ്റിനില്‍ നിറഞ്ഞ സദസിലാണ് അരങ്ങേറിയത്. വിവാഹശേഷം ദിലീപും കാവ്യയും ഒന്നിച്ച് എത്തുന്ന ഷോ എന്ന പ്രത്യേകതയോടെയാണ് ദിലീപ് ഷോ 2017 കാണികള്‍ക്ക് മുന്നില്‍ എത്തിച്ചത്. മൂന്ന് മണിക്കൂര്‍ നീണ്ട ഷോയില്‍ വന്‍ജനപങ്കാളിത്തമുണ്ടായിരുന്നു.

Dileep Show 2017

ദിലീപ്, നാദിര്‍ഷ, രമേഷ് പിഷാരടി, ധര്‍മ്മജന്‍, കൊല്ലം സുധി, സുബി സുരേഷ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ സ്‌കിറ്റ് അവതരണവും ശ്രദ്ധേയമാണ്.

കാവ്യാമാധവന്‍, നമിത പ്രമോദ്, ദിലീപ് എന്നിവരോടൊപ്പം ഏഷ്യാനെറ്റ് തകധിമിയിലൂടെ വിജയികളായ താരങ്ങളുടെ പ്രകടനങ്ങളും ഉണഅടായിരുന്നു. റിമി ടോമിയും സംഘവും അവതരിപ്പിച്ച മ്യൂസിക്കല്‍ ഇവന്റായിരുന്നു മറ്റൊരു ഹൈലൈറ്റ്.

ഓസ്റ്റിനില്‍ നടന്ന ഷോ വിജയമാക്കുവാന്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും ദിലീപും, നാദിര്‍ഷയും നന്ദി അറിയിച്ചു. തുടര്‍ന്ന് നടക്കുന്ന എല്ലാ ഷോയ്ക്കും എല്ലാ മലയാളികളുടെയും സഹകരണവും, പ്രോത്സാഹനവും ഉണ്ടാകണമെന്ന് ദിലീപ് അഭ്യര്‍ത്ഥിച്ചു. എല്ലാ വേദികളിലും അവതരണത്തില്‍ പുതുമ കൊണ്ടുവരാന്‍ ശ്രമിക്കുമെന്ന് ഷോ ഡയറക്ടര്‍ നാദിര്‍ഷ പറഞ്ഞു.

ദിലീപ്, നാദിര്‍ഷ, രമേഷ് പിഷാരടി, ധര്‍മ്മജന്‍, സുധി കൊല്ലം, സുബി സുരേഷ്, ഹരിശ്രീ യൂസഫ്, ഏലൂര്‍ ജോര്‍ജ്, റോഷന്‍ ചിറ്റൂര്‍, സമദ്, കാവ്യാമാധവന്‍, നമിത പ്രമോദ്, തുടങ്ങി 26 ല്‍ പരം കലാകാരന്മാര്‍ അണിനിരക്കുന്ന മെഗാ ഷോ ഇനിയും പതിനഞ്ചു വേദികളില്‍ അമേരിക്കയിലും കാനഡയിലുമായി നടക്കും. ജയറാം ഷോ 2015 നുശേഷം യുജിഎം എന്റര്‍ടൈന്‍മെന്റ് അണിയിച്ചൊരുക്കുന്ന നാലാമത്തെ സംരംഭമാണ് ദിലീപ് ഷോ.

Advertisement