എഡിറ്റര്‍
എഡിറ്റര്‍
‘ഒടുവില്‍ റിലീസ്’; അച്ഛന്റെ ശ്രാദ്ധത്തിന് ബലിയിടാന്‍ ദിലീപിനു അനുമതി
എഡിറ്റര്‍
Saturday 2nd September 2017 3:12pm

 

ആലുവ: അച്ഛന്റെ ശ്രാദ്ധത്തിന് ബലിയിടാന്‍ നടന്‍ ദിലീപിന് അങ്കമാലി മജിസ്‌ട്രേട്ട് കോടതി അനുമതി നല്‍കി. ഈ മാസം ആറാം തീയതിയാണ് അച്ഛന്റെ ശ്രാദ്ധം. രാവിലെ 7 മണി മുതല്‍ 11 വരെ വീട്ടില്‍ ചിലവിടാം എന്നാണ് കോടതി വ്യക്തമാക്കിയത്.

ഇന്നു രാവിലെയാണ് ചടങ്ങില്‍ പങ്കെടുക്കാന്‍ അനുവദിക്കണമെന്ന് ദിലീപ് അപേക്ഷനല്‍കിയത്. എന്നാല്‍ ദിലീപിന്റെ അപേക്ഷയെ പ്രോസിക്യൂഷന്‍ എതിര്‍ത്തിരുന്നു. വീട്ടിലെ ചടങ്ങില്‍ പങ്കെടുക്കാന്‍ അനുവദിക്കരുതെന്നാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞിരുന്നത്.


Also Read: അനിതയുടെ മരണത്തില്‍ പ്രതിഷേധം ശക്തമാകുന്നു; ബി.ജെ.പി ഓഫീസുകള്‍ക്ക് സുരക്ഷയേര്‍പ്പെടുത്തി; കേന്ദ്ര മന്ത്രിയുടെ സന്ദര്‍ശനം ഒഴിവാക്കി


കഴിഞ്ഞ ഏഴു വര്‍ഷമായി താന്‍ ചടങ്ങില്‍ പങ്കെടുക്കാറുണ്ടെന്ന് ദിലീപ് അപേക്ഷയില്‍ പറഞ്ഞപ്പോള്‍ പ്രോസിക്യൂഷന്‍ ഇത് തെറ്റാണെന്ന് പറഞ്ഞിരുന്നു. കഴിഞ്ഞ വര്‍ഷം ദിലീപ് അച്ഛന്റെ ശ്രാദ്ധ ദിനത്തില്‍ പങ്കെടുത്തിരുന്നില്ലെന്നും. കഴിഞ്ഞ വര്‍ഷം ഈ ദിവസം ദിലീപ് തൃശൂരിലായിരുന്നുവെന്നുമായിരുന്നു പ്രോസിക്യൂഷന്‍ വാദം.

എന്നാല്‍ വാദങ്ങള്‍ തള്ളിയാണ് കോടതി താരത്തിന് അനുമതി നല്‍കിയത്. കഴിഞ്ഞയാഴ്ച ദിലീപ് നല്‍കിയ ജാമ്യഹര്‍ജി ഹൈക്കോടതി രണ്ടാമതും തള്ളിയിരുന്നു. ഇതേത്തുടര്‍ന്ന് അങ്കമാലി സബ് ജയിലില്‍ തന്നെയാണ് താരമിപ്പോഴും ഉള്ളതും.


Dont Miss: ‘കേരളത്തില്‍ ആറുമാസത്തിനുള്ളില്‍ കൊല്ലപ്പെട്ടത് 5000ലേറെ ഹിന്ദുക്കള്‍’; മലബാര്‍ ലഹളയുടെ പേരില്‍ വ്യാജ പ്രചരണവുമായി സംഘപരിവാര്‍


അതേസമയം നടിയെ ആക്രമിച്ച കേസില്‍ കൂടുതല്‍ തെളിവുകള്‍ പുറത്ത വന്നിട്ടുണ്ട്. കേസിലെ മുഖ്യപ്രതി സുനി കാവ്യാമാധവന്റെ സ്ഥാപനമായ ‘ലക്ഷ്യ’യിലെത്തിയിരുന്നതായി സ്ഥാപനത്തിലെ ജീവനക്കാരന്റെ മൊഴിയാണ് പുറത്ത് വന്നിരിക്കുന്നത്.

കീഴടങ്ങുന്നതിന്റെ തലേദിവസമാണ് സുനി ലക്ഷ്യയിലെത്തിയതെന്ന് ചോദ്യം ചെയ്യലിനിടെ ജീവനക്കാരന്‍ പൊലീസിനോട് പറഞ്ഞു. കഴിഞ്ഞ ദിവസം മാഡം കാവ്യമാധവനാണെന്ന് സുനി വ്യക്തമാക്കിയിരുന്നു.

Advertisement