എഡിറ്റര്‍
എഡിറ്റര്‍
ഡി സിനിമാസ് പൂട്ടിച്ച ഉത്തരവ് ഹൈക്കോടതി റദ്ദാക്കി; നഗരസഭയുടെ നടപടി നിയമവിരുദ്ധം
എഡിറ്റര്‍
Wednesday 9th August 2017 12:53pm

കൊച്ചി: നടന്‍ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡി സിനിമാസ് പൂട്ടിയ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി; നഗരസഭയുടെ നടപടി നിയമവിരുദ്ധമാണെന്നും ഡി സിനിമാസിന് പ്രവര്‍ത്താനാനുമതി ഉണ്ടെന്നും ഹൈക്കോടതി പറഞ്ഞു.

ജനറേറ്ററിന്റെ പേരില്‍ പ്രവര്‍ത്തനം തടഞ്ഞത് അംഗീകരിക്കാനാവില്ല. ഡി സിനിമാസിന് തുറന്നുപ്രവര്‍ത്തിക്കാനുള്ള സാഹചര്യം ഒരുക്കേണമെന്നും ഹൈക്കോടതി പറഞ്ഞു.

ഡി സിനിമാസ് പൂട്ടിയ ചാലക്കുടി നഗരസഭയുടെ നടപടി ചോദ്യം ചെയ്ത് ദിലീപിന്റെ സഹോദരനും തിയേറ്ററിന്റെ മാേനജറുമായ അനൂപ് എന്ന പി. ശിവകുമാറായിരുന്നു ഹര്‍ജി നല്‍കിയത്.

തിയേറ്റര്‍ സമുച്ചയത്തിന് ആവശ്യമായ എല്ലാ ലൈസന്‍സുമുണ്ടെന്ന് ഹര്‍ജിയില്‍ അറിയിച്ചിരുന്നു. ജനറേറ്ററിന്റെ മോട്ടോറിന് ലൈസന്‍സില്ലെന്നായിരുന്നു നോട്ടീസില്‍ പറയുന്നത്. ഒരു ഉപകരണത്തിന് ലൈസന്‍സില്ലെന്നു പറഞ്ഞുള്ള നടപടി നിലനില്‍ക്കില്ല. രണ്ടരവര്‍ഷത്തിനിടെ ഇങ്ങനെയൊരു പ്രശ്നം ആരും ഉന്നയിച്ചിട്ടില്ല. നടപടിക്കുമുമ്പ് തങ്ങളുടെ ഭാഗം കേട്ടില്ലെന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു.

Advertisement