എഡിറ്റര്‍
എഡിറ്റര്‍
ലിബര്‍ട്ടി ബഷീര്‍ തന്നെ ഒന്നാം നമ്പര്‍ ശത്രുവായി കണ്ടിരുന്നു;ലിബര്‍ട്ടി ബഷീറിനെതിരെ ഗുരുതര ആരോപണങ്ങളുമായി ദിലീപ്
എഡിറ്റര്‍
Thursday 10th August 2017 4:42pm

 

ആലുവ: നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന നടന്‍ ദിലീപ് നല്‍കിയ ജാമ്യഹര്‍ജിയില്‍ തിയറ്റര്‍ ഉടമയായ ലിബര്‍ട്ടി ബഷീറിനെതിരെ ഗുരുതര പരാമര്‍ശങ്ങള്‍.

ലിബര്‍ട്ടി ബഷീര്‍ തന്നെ ഒന്നാം നമ്പര്‍ ശത്രുവായി കണക്കാക്കിയിരുന്നു. ഭരണകക്ഷിയിലെ ഉന്നതരുമായി ലിബര്‍ട്ടി ബഷീറിന് അടുത്ത ബന്ധമുണ്ട്. തിയറ്റര്‍ സംഘടന തകര്‍ത്തത് താനാണെന്ന് ലിബര്‍ട്ടി ബഷീര്‍ പറഞ്ഞിരുന്നുവെന്നും ദിലീപ് തന്റെ ജാമ്യഹര്‍ജിയില്‍ വ്യക്തമാക്കുന്നു.

തന്നെ ചോദ്യം ചെയ്തത് തന്റെ നേതൃത്വത്തില്‍ ആരംഭിച്ച പുതിയ തിയറ്റര്‍ സംഘടനയുടെ ഉദ്ഘാടനത്തിന്റെ തലേന്നാണെന്നും താന്‍ ഇതുവരെ പള്‍സര്‍ സുനിയെ കണ്ടിട്ടില്ലെന്നും തനിക്കെതിരെ പ്രബലരായ പലരുടെയും ഗൂഢാലോചന ഉണ്ടെന്നും ദിലീപ് ജാമ്യഹര്‍ജിയില്‍ വ്യക്തമാക്കി.


Also read ‘പള്‍സര്‍ സുനി വിളിച്ചതുള്‍പ്പെടെ എല്ലാം ഡി.ജി.പിയെ നേരത്തേ അറിയിച്ചിരുന്നു’; ബെഹ്‌റയെ വെട്ടിലാക്കി ദിലീപിന്റെ ജാമ്യഹരജി


രാമലീല ഉള്‍പ്പടെയുള്ള പല സിനിമകളും പ്രതിസന്ധിയിലാണെന്നും 50 കോടിയോളം രൂപ ചിത്രങ്ങള്‍ക്കായി മുടക്കിയിട്ടുണ്ടെന്നും ജാമ്യഹര്‍ജിയില്‍ പറയുന്നു. അഡ്വ. രാമന്‍പിള്ളയാണ് ദിലീപിനായി കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയത്.

ഇതുവരെ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും ജാമ്യഹര്‍ജിയില്‍ പറയുന്നു. തന്നെ ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിക്കുന്നതായും ദിലീപ് പറയുന്നു. ഇതിനു പുറമേ ഡി.ജി.പി ലോക്‌നാഥ് ബഹ്‌റക്കെതിരെയും ദിലീപ് ഉന്നയിച്ചിട്ടുണ്ട്.
പള്‍സര്‍സ സുനി തന്നെ വിളിച്ച കാര്യം അന്ന് തന്നെ ഡി.ജി.പിയെ അറിയിച്ചിരുന്നു എന്നും ജാമ്യാര്‍ജിയില്‍ പറയുന്നു.

Advertisement