എഡിറ്റര്‍
എഡിറ്റര്‍
ജാമ്യം തേടി ദിലീപ് വീണ്ടും ഹൈക്കോടതിയിലേക്ക്; ഓണത്തിനുശേഷം ജാമ്യഹര്‍ജി നല്‍കും
എഡിറ്റര്‍
Sunday 3rd September 2017 11:10am


കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപ് ജാമ്യം തേടി വീണ്ടും ഹൈക്കോടതിയെ സമീപിക്കുന്നു. ഓണത്തിനു ശേഷമാകും ദിലീപ് ജാമ്യഹര്‍ജി നല്‍കുക. നേരത്തെ രണ്ടുതവണ ഹൈക്കോടതിയും ഒരു തവണ സെഷന്‍സ് കോടതിയും ദിലീപിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു.


Also Read: നാല് കേന്ദ്രമന്ത്രിമാര്‍ക്ക് ക്യാബിനറ്റ് പദവി; കണ്ണന്താനത്തിന്റെ പ്രവേശനം കേരള നേതാക്കള്‍ക്കുള്ള തിരിച്ചടി


കേസില്‍ അറസ്റ്റിലായ താരം അമ്പതു ദിവസത്തിലധികമായി ആലുവ സബ്ജയിലില്‍ റിമാന്‍ഡിലാണ്. ഇന്നലെ വീണ്ടും ദിലീപിന്റെ റിമാന്‍ഡ് കാലാവധി കോടതി നീട്ടിയിരുന്നു. അതേസമയം അച്ഛന്റെ ശ്രാദ്ധത്തിന് ബലിയിടാന്‍ ഈ മാസം ആറാം തീയതിതാരത്തിനു കോടതിഅനുമതി നല്‍കിയിട്ടുണ്ട്.

രാവിലെ ഏഴുമുതല്‍ 11 വരെ വീട്ടില്‍ നടക്കുന്ന ചടങ്ങില്‍ പങ്കെടുക്കാനാണ് അനുമതി. ഇന്നലെ ദിലീപിനെ കാണാന്‍ ഭാര്യ കാവ്യാ മാധവനും മകള്‍ മീനാക്ഷിയും സബ് ജയിലില്‍ എത്തിയിരുന്നു. നേരത്തെ ജാമ്യഹര്‍ജി തള്ളിയ ഹൈക്കോടതി അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസെന്നാണിതെന്നാണ് വിലയിരുത്തിയിരുന്നത്.


Dont Miss: ‘സുന്ദരനാണെങ്കിലും സ്വഭാവം അലവലാതിയാണെങ്കില്‍ തീര്‍ന്നില്ലേ?’; പുരുഷ സങ്കല്‍പ്പത്തെക്കുറിച്ച് അഹാന


കുറ്റകൃത്യത്തില്‍ ദിലീപിന്റെ പങ്ക് പ്രഥമദൃഷ്ട്യ ബോധ്യമാണെന്നും തെളിവുകളുടെ അടിസ്ഥാനത്തില്‍ കോടതി വിലയിരുത്തിയിരുന്നു. കേസിലെ പ്രധാന പ്രതിയായ സുനി പിടിയിലായപ്പോള്‍ പൊലീസുകാരന്റെ ഫോണില്‍ നിന്ന് ദിലീപുമായി ബന്ധപ്പെട്ടിരുന്നെന്നും, പിടിയാലാകുന്നതിനു മുമ്പ് ലക്ഷ്യയില്‍ എത്തി കാവ്യയെ കണ്ടിരുന്നെന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

ഈ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ദിലീപിന് ഹൈക്കോടതി ജാമ്യം നിഷേധിച്ചിരുന്നത്. 30 ദിവത്തിനുള്ളില്‍കുറ്റപത്രം സമര്‍പ്പിക്കാനും കോടതി പറഞ്ഞിരുന്നു.

Advertisement