എഡിറ്റര്‍
എഡിറ്റര്‍
2019ല്‍ ജയിക്കാന്‍ മോദിക്ക് പാകിസ്ഥാനുമായി യുദ്ധം ഉണ്ടാക്കണം, അതിന്റെ ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്: ഗുരുതര ആരോപണങ്ങളുമായി ദിഗ് വിജയ് സിങ്
എഡിറ്റര്‍
Sunday 16th April 2017 3:46pm

ന്യൂദല്‍ഹി: പാകിസ്ഥാനുമായി യുദ്ധം സൃഷ്ടിക്കാനുള്ള നിലയിലേക്കാണ് കാര്യങ്ങള്‍ മുന്നോട്ടുപോകുന്നതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിങ്. അടുത്ത തെരഞ്ഞെടുപ്പില്‍ മോദി സര്‍ക്കാറിന് ജയിക്കാന്‍ മറ്റുവഴികളില്ലെന്നു കണ്ടാണ് ഇത്തരമൊരു നീക്കം നടത്തുന്നതെന്നും അദ്ദേഹം ആരോപിക്കുന്നു.

‘ബി.ജെ.പി സര്‍ക്കാര്‍ തെരഞ്ഞെടുപ്പു വാഗ്ദാനങ്ങളൊന്നും പാലിക്കുന്നില്ല. അതുകൊണ്ടുതന്നെ വരുന്ന തെരഞ്ഞെടുപ്പു ജയിക്കാന്‍ മറ്റുമാര്‍ഗങ്ങളൊന്നുമില്ല. ഈ സാഹചര്യത്തില്‍ മോദി സര്‍ക്കാറിന് പാകിസ്ഥാനുമായി യുദ്ധം ചെയ്യണം. 2019ലെ തെരഞ്ഞെടുപ്പു ജയിക്കാന്‍ അത്തരമൊരു അന്തരീക്ഷമാണ് സൃഷ്ടിക്കുന്നത്.’ അദ്ദേഹം പറയുന്നു.


Must Read: ‘നിന്നെയൊന്നും വെടിവെച്ച് കൊന്നാല്‍ പോലും ഒരാളും ചോദിക്കില്ല’; കാശ്മീരി യുവാക്കളോട് ഇന്ത്യന്‍ സൈന്യം


ജോധ്പൂരില്‍ ഒരു സ്വകാര്യ ചടങ്ങില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതിനിടെ, ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ ഹാക്കു ചെയ്യാന്‍ കഴിയുമെന്നും അദ്ദേഹം തെരഞ്ഞെടുപ്പു കമ്മീഷന്റെ അവകാശവാദങ്ങളെ എതിര്‍ത്തുകൊണ്ട് പറഞ്ഞത്.

‘ഒരു നിയമസഭാ തെരഞ്ഞെടുപ്പിനുവേണ്ടി രണ്ടുകോടി നല്‍കിയാല്‍ വോട്ടിങ് മെഷീന്‍ ഹാക്കു ചെയ്ത് തെരഞ്ഞെടുപ്പു ഫലം അട്ടിമറിക്കാമെന്നു പറഞ്ഞ് ഒരാള്‍ എന്നെ സമീപിച്ചിരുന്നു.’ സിങ് പറഞ്ഞു.

Advertisement