Administrator
Administrator
ഡീസല്‍വിലവര്‍ധന: അധികനികുതി വേണ്ടെന്ന് മുഖ്യമന്ത്രി
Administrator
Monday 27th June 2011 10:24am

ummen-chandiതിരുവനന്തപുരം: ഡീസലില്‍നിന്നുള്ള അധികനികുതി സംസ്ഥാനസര്‍ക്കാര്‍ വേണ്ടെന്നുവെച്ചു. ഡീസല്‍വില വര്‍ധിച്ച സാഹചര്യത്തിലാണ് അധികനികുതിവേണ്ടെന്ന് വെയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

ഇതോടെ സംസ്ഥാനത്തിന്റെ ഡീസലിന് ലിറ്ററിന് 75 പൈസ കുറയും.

അധികനികുതി ഒഴിവാക്കുന്നതിലൂടെ സര്‍ക്കാരിന് പ്രതിവര്‍ഷം 142.2 കോടി രൂപയുടെ നഷ്ടമുണ്ടാവുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.

ഡീസല്‍ വില വര്‍ധിപ്പിച്ച സാഹചര്യത്തില്‍ അധികനികുതി ഒഴിവാക്കുക മാത്രമാണ് സംസ്ഥാനത്തിന് ചെയ്യാനാവുകയുള്ളു. പെട്രോള്‍വില വര്‍ധിപ്പിച്ചപ്പോഴും സര്‍ക്കാര്‍ അധികനികുതി വേണ്ടെന്നുവെച്ചിരുന്നുവെന്നും എന്നാല്‍ ഇത് പരിഗണിക്കാതെയാണ് പ്രതിപക്ഷം പണിമുടക്ക് നടത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Advertisement