എഡിറ്റര്‍
എഡിറ്റര്‍
ഡീസല്‍ വില 45 പൈസ കൂട്ടി
എഡിറ്റര്‍
Saturday 23rd March 2013 10:16am

ന്യൂദല്‍ഹി: ഡീസല്‍ വില 45 പൈസ കൂട്ടാന്‍ എണ്ണക്കമ്പനികള്‍ തീരുമാനിച്ചു. കഴിഞ്ഞ മൂന്നു മാസത്തിനിടെ മൂന്നാമത്തെ വില ക്രമീകരണമാണ് ഇപ്പോള്‍ വരുത്തിയിരിക്കുന്നത്. ശനിയാഴ്ച മുതല്‍ ഇത് നിലവില്‍ വരും.

Ads By Google

നികുതി കൂടി ഉള്‍പ്പെടുമ്പോള്‍ പലയിടങ്ങളിലും വില ഒരു രൂപയിലധികം ഉയരും. തിരുവനന്തപുരത്ത് നിലവില്‍ 50.80 പൈസയാണ് ഒരു ലിറ്റര്‍ ഡീസലിന്റെ വില. 45 പൈസയുടെ വര്‍ധനയും നികുതിയും ചേരുന്നതോടെ ഇത് 51.50 രൂപയോളമാകും

എണ്ണക്കമ്പനികള്‍ നേരിടുന്ന നഷ്ടം ഇല്ലാതാകും വരെ എല്ലാ മാസവും 50 പൈസവരെ കൂട്ടാന്‍ സര്‍ക്കാര്‍ എണ്ണക്കമ്പനികളെ അനുവദിച്ചിരുന്നു. ഒരു ലിറ്റര്‍ ഡീസല്‍ വില്‍ക്കുമ്പോള്‍ 11 രൂപയാണ് എണ്ണക്കമ്പനികള്‍ നേരിടുന്ന നഷ്ടം.

പെട്രോളിനെ അപേക്ഷിച്ച് ഡീസല്‍ വില നിര്‍ണയിക്കുന്നത് ഇപ്പോഴും സര്‍ക്കാറാണ്. പെട്രോളിന് രണ്ടു രൂപ കഴിഞ്ഞയാഴ്ച കുറച്ചിരുന്നു.

ജനുവരിയിലാണ് ഡീസല്‍ വില ഘട്ടം ഘട്ടമായി ഉയര്‍ത്താന്‍ എണ്ണകമ്പനികള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയത്. ഇതിന്റെ ഭാഗമായി തുടര്‍ച്ചയായ മൂന്നാം മാസമാണ് വില കൂട്ടുന്നത്.

നിലവില്‍ 11 രൂപ നഷ്ടത്തിലാണ് ഒരു ലിറ്റര്‍ ഡീസല്‍ വില്‍ക്കുന്നതെന്നാണ് എണ്ണകമ്പനികളുടെ വാദം. ഈ നഷ്ടം മറികടക്കുന്നതിനു വേണ്ടിയാണ് ഘട്ടം ഘട്ടമായി വില വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത്.

Advertisement