എഡിറ്റര്‍
എഡിറ്റര്‍
ഡീസല്‍ വില നിയന്ത്രണം രണ്ട് വര്‍ഷത്തിനകം എടുത്ത് നീക്കും: വീരപ്പമൊയ്‌ലി
എഡിറ്റര്‍
Sunday 10th March 2013 1:00pm

ന്യൂദല്‍ഹി: ഡീസല്‍ വില നിയന്ത്രണം രണ്ട് വര്‍ഷത്തിനകം പൂര്‍ണ്ണമായി എടുത്ത് നീക്കുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി വീരപ്പമൊയ്‌ലി.

റെയില്‍വെയും, കെ.എസ്.ആര്‍.ടിസിയും അടക്കമുള്ള വന്‍കിട ഉപഭോക്താക്കള്‍ വിലവര്‍ദ്ധനയുടെ അധിക ബാധ്യത ഏറ്റെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

Ads By Google

ഇവ ഇനി എണ്ണ കമ്പനികള്‍ നിശ്ചയിക്കുന്ന വില നല്‍കണം.

പെട്രോള്‍ വില നിയന്ത്രണം 2010ല്‍ കേന്ദ്ര സര്‍ക്കാര്‍ പൂര്‍ണമായും എടുത്തുമാറ്റിയിരുന്നു. അതിന് ശേഷം 19 തവണ എണ്ണക്കമ്പനികള്‍ വില വര്‍ധിപ്പിച്ചു. ഈ കാലയളവില്‍ പെട്രോള്‍ വിലയിലുണ്ടായ വര്‍ധന 31 ശതമാനമാണ്.

ഡീസല്‍ വില നിര്‍ണയിക്കാനുള്ള അധികാരം ജനുവരിയില്‍ കേന്ദ്രസര്‍ക്കാര്‍ എണ്ണക്കമ്പനികള്‍ക്ക് കൈമാറിയിരുന്നു. വില നിയന്ത്രണം എടുത്തു മാറ്റുന്നതോടെ ഡീസല്‍ വിലയിലും വന്‍ വര്‍ധനയാണ് ഉണ്ടാവുക.

സബ്‌സിഡി നിരക്കില്‍ ഡീസലും പാചകവാതകവും, മണ്ണെണ്ണയും വില്‍ക്കുമ്പോള്‍ സര്‍ക്കാറിന് ദിനം പ്രതി 450 കോടി രൂപയാണ് നഷ്ടമുണ്ടാകുമെന്നാണ് കണക്കുകള്‍ പറയുന്നത്.

എന്നാല്‍ കേന്ദ്രമന്ത്രിയുടെ നിലപാടിനോട് യോജിക്കുന്നില്ലെന്നും അദ്ദേഹം ഇത് മുന്‍പ് പറഞ്ഞത് തന്നെയാണെന്നും ഗതാഗത മന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞ്ഞു.

Advertisement