എഡിറ്റര്‍
എഡിറ്റര്‍
കെ.എസ്.ആര്‍.ടി.സിക്ക് വീണ്ടും അള്ള്: ഡീസല്‍ വില ഉയര്‍ത്തി
എഡിറ്റര്‍
Friday 1st March 2013 5:07pm

തിരുവനന്തപുരം: സാമ്പത്തിക ബാധ്യതയില്‍ ഇഴയുന്ന കെ.എസ്.ആര്‍.ടി.സിക്ക് നല്‍കുന്ന ഡീസലിന് വീണ്ടും വില വര്‍ധിപ്പിച്ചു. ലിറ്ററിന് 1 രൂപ 19 പൈസയാണ് വര്‍ധിപ്പിച്ചത്. ലിറ്ററിന് 62.50 രൂപയായിരുന്ന ഡീസല്‍ വില ഇന്ന് 63.69 രൂപയായാണ് വര്‍ധിപ്പിച്ചത്.

Ads By Google

കെ.എസ്.ആര്‍.ടി.സിയ്ക്ക് ഏര്‍പ്പെടുത്തിയ സബ്‌സിഡി എടുത്തു കളഞ്ഞതിന് പിന്നാലെ കഴിഞ്ഞ മാസവും എണ്ണക്കമ്പനികള്‍ ഡീസല്‍ വില വര്‍ധിപ്പിച്ചിരുന്നു. പതിനാറ് ദിവസം മുമ്പാണ് നേരത്തെ എണ്ണക്കമ്പനികള്‍ വില വര്‍ധിപ്പിച്ചത്.

ഈ അധിക ബാധ്യത താങ്ങാനാകാതെ സര്‍വ്വീസുകള്‍ വെട്ടിക്കുറച്ച് നിലനില്‍ക്കാന്‍ പാടുപെടുന്നതിനിടെയാണ് വീണ്ടും വിലവര്‍ധിപ്പിച്ചത്. ഇതോടെ കെ.എസ്.ആര്‍.ടി.സി കൂടുതല്‍ ദുരിതത്തിലായിരിക്കുകയാണ്.

കെഎസ്ആര്‍ടിസിയുടെ പ്രതിദിന നഷ്ടം 6,97,500 രൂപയായി ഉയര്‍ന്നതായി അധികൃതര്‍ പറഞ്ഞു. പ്രതിമാസം രണ്ടു കോടി രൂപയുടെ അധികബാധ്യതയാണ് ഇതോടെ കെഎസ്ആര്‍ടിസിക്ക് ചുമക്കേണ്ടി വരിക.

പുറത്ത് പെട്രോള്‍ പമ്പുകളില്‍ ഒരു ലിറ്റര്‍ ഡീസലിന് 50.12 രൂപയാണ് വില. ഈ ഘട്ടത്തിലാണ് കെഎസ്ആര്‍ടിസി പതിമൂന്ന് രൂപയോളം അധികം നല്‍കേണ്ടി വരികയെന്നും അധികൃതര്‍ വ്യക്തമാക്കി.

രണ്ടാഴ്ചക്കിടെ പെട്രോള്‍ വില വീണ്ടും വര്‍ധിപ്പിച്ചു

Advertisement