എഡിറ്റര്‍
എഡിറ്റര്‍
സ്വത്തുക്കള്‍ തട്ടിയെടുത്തു; മുന്‍ ഭാര്യയ്ക്കും മകള്‍ക്കുമെതിരെ മറഡോണ
എഡിറ്റര്‍
Sunday 26th November 2017 2:56pm


ബ്യൂണസ് അയേഴ്സ്: മുന്‍ഭാര്യയും മകളും ചേര്‍ന്ന് തന്റെ സ്വത്തുക്കള്‍ തട്ടിയെടുത്തെന്ന ആരോപണവുമായി ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണ. മുന്‍ഭാര്യ ക്ലോഡിയ വില്ലഫെയ്ന്‍, ഇരുവരുടെയും മക്കളായ ഡല്‍മ, ജിയാന്നിന എന്നിവര്‍ ചേര്‍ന്ന് 2000-2015 കാലയളവില്‍ 29 കോടിയോളം രൂപ തട്ടിയെടുത്തെന്നാണ് താരം ആരോപിച്ചിരിക്കുന്നത്.


Also Read: കണ്ണുതള്ളുന്ന കിടിലന്‍ ഓഫറുമായി വീണ്ടും ജിയോ; 399 രൂപയുടെ റീചാര്‍ജിന് 2599 രൂപയുടെ ക്യാഷ് ബാക്ക്


തന്റെ പണം മൂവരും ചേര്‍ന്ന് തട്ടിയെടുത്തെന്നും അത് യുറഗ്വായിലെ ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റുകയായിരുന്നെന്നുമാണ് താരം പറയുന്നത്. പിന്നീട് ഈ തുക ഉപയോഗിച്ച് ഇവര്‍ അമേരിക്കയില്‍ വസ്തുവകകള്‍ വാങ്ങുകയുമായിരുന്നെന്ന് മറഡോണ ആരോപിച്ചു.

‘പണം തട്ടിയെടുത്തതുമായി ബന്ധപ്പെട്ട കേസ് നടക്കുന്നതിനിടെ ജിയാന്നിന ഓഗസ്റ്റ് 31 ന് അര്‍ജന്റീനയില്‍നിന്നു പോയി. മണിക്കൂറുകള്‍ക്ക് ശേഷം തിരികെയെത്തുകയും ചെയ്തു. ഓഗസ്റ്റ് 31ന് യുറഗ്വായില്‍ ജിയാന്നിന എന്തുചെയ്യുകയായിരുന്നു? വിനോദസഞ്ചാരത്തിന് പോയതായിരുന്നോ?’ മറഡോണയുടെ അഭിഭാഷകന്‍ ചോദിച്ചു.


Dont Miss: ‘കളിക്കാന്‍ വരട്ടെ’; ഇന്ത്യാ-പാക് ക്രിക്കറ്റിനു മോദിയുടെ അനുമതി വേണമെന്ന് ബി.സി.സി.ഐ


താരത്തിന്റെ മുന്‍ഭാര്യയായ ക്ലോഡിയക്ക് യുറഗ്വായില്‍ ബാങ്ക് അക്കൗണ്ട് ഉണ്ടെന്നും ഇവരുടെ മക്കളില്‍ ഒരാള്‍ ഇവിടെനിന്ന് പണം അവിടെ നിക്ഷേപിക്കുന്നുണ്ടെന്നും പറഞ്ഞ മറഡോണയുടെ അഭിഭാഷകന്‍ കാര്യങ്ങള്‍ അങ്ങനെയെങ്കില്‍ ജിയാന്നിനയെ കസ്റ്റഡിയിലെടുക്കുകയല്ലാതെ മാര്‍ഗമില്ലെന്നും കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ തനിക്കും അമ്മയ്ക്കുമെതിരെ മറഡോണയുയര്‍ത്തിയ ആരോപണം ജിയാന്നിന നിഷേധിച്ചു.

Advertisement