പത്ത് ലക്ഷം ഡോളറിനായി ചീറിപ്പാഞ്ഞ് കാളിദാസനും പ്രയാഗയും
Film News
പത്ത് ലക്ഷം ഡോളറിനായി ചീറിപ്പാഞ്ഞ് കാളിദാസനും പ്രയാഗയും
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 11th October 2020, 3:27 pm

കാളിദാസ് ജയറാം, പ്രയാഗ മാര്‍ട്ടിന്‍ എന്നിവര്‍ പ്രധാനകഥാപാത്രമാകുന്ന ഹ്രസ്വ ചിത്രം പുറത്ത്. മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള ഹ്രസ്വ ചിത്രത്തിന്റെ പേര് ഡിഡ് യു സ്‌ളീപ്പ് വിത്ത് ഹേര്‍? എന്നാണ്.

ഛായാഗ്രഹകന്‍ അഭിനന്ദന്‍ രാമാനുജമാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ആമേന്‍, മോസയിലെ കുതിരമീന്‍, ഡബിള്‍ ബാരല്‍, ഇരുപത്തിയൊന്നാം നൂറ്റാണ്ട് തുടങ്ങിയ സിനിമകളുടെ ഛായാഗ്രഹകനാണ് അഭിനന്ദന്‍.

പ്രവീണ്‍ ചന്ദറാണ് ചിത്രത്തിന്റെ കഥ. അഭിനന്ദന്‍ തന്നെയാണ് ഈ ഹ്രസ്വ ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്.

മൈ റോഡ് റീല്‍ 2020 എന്ന ഹ്രസ്വ ചിത്ര മത്സരത്തിനായി തയ്യാറാക്കിയതാണ് ചിത്രം. പത്ത് ലക്ഷം ഡോളറാണ് ഈ മത്സരത്തില്‍ വിജയിക്കുന്നവര്‍ക്കുള്ള സമ്മാനത്തുക.

കാളിദാസനും പ്രയാഗ മാര്‍ട്ടിനും രണ്ട് വണ്ടികളില്‍ യാത്ര ചെയ്യുമ്പോള്‍ നടക്കുന്ന സംഭാഷണങ്ങളിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത്.
നടന്‍ ജയറാമിന്റെ മകന്‍ കാളിദാസന്‍ പൂമരം എന്ന ചിത്രത്തിലൂടെയാണ് മലയാളത്തില്‍ ആദ്യമായി നായകനായെത്തുന്നത്. കമല്‍ ഹാസന്റെ കൂടെ മീന്‍ കുഴമ്പും മണ്‍പാനിയും എന്ന തമിഴ് ചിത്രത്തിലും കാളിദാസന്‍ അഭിനയിച്ചിട്ടുണ്ട്.ഭൂമിയിലെ മനോഹര സ്വകാര്യമാണ് പ്രയാഗയുടേതായി അവസാനമായി ഇറങ്ങിയ ചിത്രം.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Kalidas Prayaga marting new short film