മാസപ്പിറവി കണ്ടില്ല; സംസ്ഥാനത്ത് ചെറിയ പെരുന്നാള്‍ വ്യാഴാഴ്ച
Eid
മാസപ്പിറവി കണ്ടില്ല; സംസ്ഥാനത്ത് ചെറിയ പെരുന്നാള്‍ വ്യാഴാഴ്ച
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 11th May 2021, 8:23 pm

കോഴിക്കോട്: മാസപ്പിറവി കാണാത്തതിനെ തുടര്‍ന്ന് സംസ്ഥാനത്ത് ചെറിയ പെരുന്നാള്‍ വ്യാഴാഴ്ച. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രെഫ.കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, കോഴിക്കോട് ഖാസി മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി എന്നിവര്‍ ചെറിയ പെരുന്നാള്‍ വ്യാഴാഴ്ചയാണെന്നത് അറിയിച്ചു. ഇതോടെ റമദാന്‍ മുപ്പതും പൂര്‍ത്തിയാകും.

കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ വിശ്വാസികള്‍ വീഴ്ച്ച വരുത്തരുതെന്ന് ഖാസിമാരും മത പണ്ഡിതരും നിര്‍ദേശം നല്‍കി. ഈദ് ഗാഹുകള്‍ പാടില്ലെന്നും നമസ്‌കാരം വീട്ടില്‍ വെച്ച് നിര്‍വഹിക്കണമെന്നും ഖാസിമാര്‍ അഭ്യര്‍ത്ഥിച്ചു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Did not see menstruation; EID  Thursday in the state