എഡിറ്റര്‍
എഡിറ്റര്‍
വസ്തുതാന്വേഷണം: കൂടുതല്‍ വിദേശയാത്ര നടത്തിയത് മന്‍മോഹന്‍ സിങ്ങോ മോദിയോ? അമിത് ഷായുടെ വാദം പച്ചക്കള്ളം ; സത്യം ഇതാണ്
എഡിറ്റര്‍
Monday 8th May 2017 2:31pm

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയേക്കാള്‍ കൂടുതല്‍ വിദേശയാത്രകള്‍ നടത്തിയത് മുന്‍പ്രധാനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ മന്‍മോഹന്‍ സിങ്ങാണെന്നായിരുന്നു ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ പ്രസ്താവന.

യഥാര്‍ത്ഥത്തില്‍ അമിത്ഷായുടെ പ്രസ്താവന സത്യമായിരുന്നോ? സത്യമല്ലെന്ന് മാത്രമല്ല അദ്ദേഹം പറഞ്ഞത് മുഴുവന്‍ നുണയായിരുന്നു എന്നാണ് കേന്ദ്രആഭ്യന്തരമന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് തന്നെ വ്യക്തമാക്കുന്നത്.

Narendra Modi foreign trips Manmohan Singh (2004 - 2014)

2004 നും 2014 നും ഇടയിലായിരുന്നു മന്‍മോഹന്‍ സിങ് പ്രധാനമന്ത്രി പദത്തിലിരുന്നത്. 303 ദിവസങ്ങളിലായി 80 വിദേശയാത്രകളാണ് അക്കാലയളവില്‍ അദ്ദേഹം നടത്തിയത്. 2005, 2009, 2011, 2013 വര്‍ഷങ്ങളില്‍ 10 വിദേശയാത്രകള്‍ അദ്ദേഹം നടത്തിയിട്ടുണ്ട്. 2012 ഉം 2014 ഉും ഒഴികെയുള്ള എല്ലാവര്‍ഷവും അഞ്ച് വിദേശയാത്രകള്‍ അദ്ദേഹം നടത്തിയിട്ടുണ്ട്. 2014 ല്‍ അദ്ദേഹം ഒരു വിദേശയാത്ര മാത്രമാണ് നടത്തിയത്.

2005, 2009, 2010, 2011, 2013 കാലഘട്ടത്തില്‍ 30 ദിവസമാണ് അദ്ദേഹം വിദേശത്തുണ്ടായിരുന്നു. ശരാശരി, ഓരോ വിദേശ യാത്രയും 3.8 ദിവസം നീണ്ടുനിന്നു. എന്നാല്‍ ആദ്യത്തെ കാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍, രണ്ടാമത്തെ കാലയളവിലാണ് അദ്ദേഹം കൂടുതല്‍ തവണ യാത്രകള്‍ നടത്തിയത്.

ഇനി മോദിയിലേക്ക് വരാം. അധികാരത്തില്‍ മൂന്ന് വര്‍ഷം പിന്നിടുമ്പോള്‍ 132 ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്ന 54 വിദേശയാത്രകളാണ് അദ്ദേഹം ഇതുവരെ നടത്തിയത്.

Narendra Modi foreign trips Narendra Modi (2014 -2017)

2014 ല്‍ ഒന്‍പത് വിദേശ യാത്രകള്‍, 2015 ല്‍ 27 വിദേശയാത്രകള്‍, 2016 ല്‍ 18 വിദേശയാത്രകളും. 2014 ലെ യാത്രകള്‍ 32 ദിവസം നീണ്ടുനിന്നു. 2015 ലെ യാത്രകള്‍ 64 ദിവസവും 2016 ലെ യാത്രകള്‍ 18 ദിവസങ്ങളും നീണ്ടുനിന്നു. അതായത് ഓരോ യാത്രയും ശരാശരി 2.5 ദിവസങ്ങള്‍ നീണ്ടുനിന്നു.

യഥാര്‍ത്ഥത്തില്‍ മന്‍മോഹന്‍സിങ് പ്രധാനമന്ത്രിയായിരുന്ന കാലത്ത് (2004-2009) അല്ലെങ്കില്‍ (2004-14 വരെ) നടത്തിയ വിദേശയാത്രകളേക്കാള്‍ എത്രയോ അധികമാണ് വെറും 3 വര്‍ഷത്തിനുള്ളില്‍ മോദി നടത്തിയതെന്ന് ചുരുക്കം.

ഈ പട്ടിക പരിശോധിക്കുമ്പോള്‍ എല്ലാ തരത്തിലും അമിത്ഷാ പറഞ്ഞ കാര്യങ്ങള്‍ തെറ്റാണെന്നാണ് വ്യക്തമാകുന്നത്. ആദ്യമൂന്ന് വര്‍ഷം കൊണ്ട് മോദി നടത്തിയ യാത്രകളുടെ അടുത്ത് പോലും പത്ത് വര്‍ഷക്കാലം അധികാരത്തിലിരുന്നിട്ടും മന്‍മോഹന്‍ സിങ് നടത്തിയിട്ടില്ലെന്ന് ചുരുക്കം.

Narendra Modi foreign trips Summary (first 3 years)

മന്‍മോഹന്‍സിങ് ആദ്യ കാലയളവില്‍ നടത്തിയ യാത്രയേക്കാള്‍ എത്രയോ അധികം വിദേശ യാത്രകള്‍ മോദി 2015 ല്‍ മാത്രം നടത്തിക്കഴിഞ്ഞു. നരേന്ദ്ര മോദിയുടെ ഓരോ യാത്രയുടേയും ശരാശരി ദൈര്‍ഘ്യം മന്‍മോഹന്‍ സിംഗിന്റേതിനേക്കാള്‍ കുറവാണെന്നതാണ് മറ്റൊരു കാര്യം.

പ്രതിപക്ഷം എപ്പോഴും മോദിയുടെ വിദേശയാത്രകള്‍ വലിയ പ്രശ്‌നമായി ഉയര്‍ത്തിക്കാണിക്കുന്നെന്നും എന്നാല്‍, കണക്കുകള്‍ പ്രകാരം മന്‍മോഹന്‍ സിങ്ങാണ് മോദിയേക്കാള്‍ കൂടുതല്‍ രാജ്യങ്ങള്‍ സന്ദര്‍ശിച്ചത് എന്നുമായിരുന്നു അമിത് ഷായുടെ വാദം.


Dont Miss ജിഷ്ണു കേസ് ‘ന്യായീകരിക്കാന്‍’ ചിലവാക്കിയത് 18 ലക്ഷം രൂപയെന്ന് മുഖ്യമന്ത്രി 


പ്രധാനമന്ത്രിയായി ചുമതലയേറ്റ ശേഷം മോദി 27 യാത്രകളില്‍ 43 രാജ്യങ്ങളാണ് സന്ദര്‍ശിച്ചതെന്നും അദ്ദേഹം അവസാനമായി പോയ വിദേശരാജ്യം ജപ്പാനിലെ ടോക്കിയോ ആണെന്നുമായിരുന്നു അമിത് ഷാ പറഞ്ഞത്. സന്ദര്‍ശനത്തിലൂടെ ബന്ധങ്ങള്‍മെച്ചപ്പെടുത്തുകയും നയതന്ത്രതലത്തില്‍ പുതിയ നീക്കങ്ങള്‍ നടത്തുകയുമാണ് പ്രധാനമന്ത്രി ലക്ഷ്യമിടുന്നതെന്നായിരുന്നു ബിജെപിയുടെ അവകാശവാദം.

Advertisement