എഡിറ്റര്‍
എഡിറ്റര്‍
കണ്ണിനും സ്‌ട്രോക്കോ?; കാഴ്ച ശക്തിയെ ബാധിച്ചേക്കാവുന്ന പക്ഷാഘാതത്തെ പരിചയപ്പെടാം
എഡിറ്റര്‍
Monday 23rd October 2017 2:53pm

 

തലച്ചോറിലേക്കുള്ള രക്തപ്രവാഹം തടസ്സപ്പെടുന്നതിനാണു സ്ട്രോക്ക് അഥവാ പക്ഷാഘാതം എന്നു പറയുന്നത്. കഴുത്തിലെയോ തലച്ചോറിലെയോ രക്തക്കുഴലുകളിലുണ്ടാകുന്ന തടസ്സമോ തലച്ചോറിലെ രക്തക്കുഴല്‍ പൊട്ടുന്നതോ മൂലമാണ് സ്‌ട്രോക്ക് ഉണ്ടാക്കുന്നത്.


Also Read: ‘ഇനി മുതല്‍ പേയിങ് ഗസ്റ്റായി പശുവും’; കന്നുകാലികള്‍ക്ക് ഹോസ്റ്റല്‍ ആരംഭിക്കാനൊരുങ്ങി ഹരിയാന സര്‍ക്കാര്‍


കണ്ണ് തലച്ചോറിന്റെ ഭാഗമായതുകൊണ്ടുതന്നെ തലച്ചോറിലെ കാഴ്ചയുമായി ബന്ധപ്പെട്ട ഭാഗത്തെ രക്തപ്രവാഹവും കുറഞ്ഞാല്‍ കാഴ്ച നഷ്ടപ്പെടാം. കണ്ണിന് നൂറു ശതമാനം ആരോഗ്യമുണ്ടെങ്കിലും തലച്ചോര്‍ നന്നായി പ്രവര്‍ത്തിച്ചില്ലെങ്കില്‍ കാഴ്ച നഷ്ടപ്പെട്ടേക്കാം.

കണ്ണിനെ ബാധിക്കുന്ന സ്‌ട്രോക്ക് മങ്ങലായി തുടങ്ങി അപൂര്‍വമായി ബ്രെയിന്‍ ട്യൂമര്‍ വരെയായി മാറാനുള്ള സാധ്യതയുണ്ട്. രക്തസമ്മര്‍ദ്ദം ഉയര്‍ന്നാലോ കോളസ്‌ട്രോള്‍ കൂടുന്നതു കൊണ്ടും രക്തധമനികള്‍ കട്ടപിടിക്കുകയും പെട്ടെന്ന് അടഞ്ഞു പോവുകയും ചെയ്യാം. അപ്പോള്‍ കണ്ണിനകത്തെ കോശങ്ങള്‍ പോഷകങ്ങള്‍ കിട്ടാതെ നശിക്കാം. ഇങ്ങിനെ കാഴ്ച നശിക്കുന്നതാണ് ഒക്യുലാര്‍ സ്‌ട്രോക്ക്.

തലച്ചോറിലെ കാഴ്ചയുമായി ബന്ധമുള്ള ഭാഗത്തേക്കുള്ള രക്തപ്രവാഹം മാത്രമേ നിലച്ചിട്ടുള്ളൂ എങ്കില്‍ കണ്ണിന് മാത്രമായും സ്‌ട്രോക്ക് വരാം. കണ്ണിലേക്കുള്ള രക്തയോട്ടം നാലു രക്തക്കുഴലുകള്‍ വഴിയാണ് നടക്കുന്നത്. ഇതിലേതിനെങ്കിലും തടസ്സമുണ്ടായാലും കണ്ണിന്റെ കാഴ്ച നഷ്ടപ്പെടാനുള്ള സാധ്യതയുണ്ട്.


Dont Miss: ആവശ്യത്തിനും അനാവശ്യത്തിനും പ്രതികരിക്കുന്നവര്‍ ക്ഷമയില്ലാത്തവര്‍; നടി ആക്രമിക്കപ്പെട്ട കേസില്‍ മൗനം പാലിക്കുന്നതിനെ ന്യായീകരിച്ച് വിനീത് ശ്രീനിവാസന്‍


പ്രായം, പാരമ്പര്യം, പ്രമേഹം, രക്തസമ്മര്‍ദം, കൊളസ്‌ട്രോള്‍, ഹൃദയസംബന്ധമായ അസുഖങ്ങള്‍, പുകവലി, മദ്യപാനം, ദീര്‍ഘനേരമുള്ള ഇരിപ്പ്, വ്യായാമക്കുറവ്, മാനസിക സമ്മര്‍ദം തുടങ്ങിയവ സ്ട്രോക്കിനുള്ള സാധ്യതയാണ്. ലക്ഷണങ്ങളിലൂടെ സ്ട്രോക്കിനെ തിരിച്ചറിഞ്ഞ് വേഗത്തില്‍ ചികിത്സ തേടാനായാല്‍ വലിയ അപകടങ്ങളില്‍ നിന്നു രക്ഷ നേടാം.

Advertisement