മെസിയുടെ വലംകയ്യെ സ്വന്തമാക്കാനൊരുങ്ങി ബാഴ്‌സ; താരവുമായി സംസാരിച്ചെന്ന് റിപ്പോര്‍ട്ടുകള്‍
Football
മെസിയുടെ വലംകയ്യെ സ്വന്തമാക്കാനൊരുങ്ങി ബാഴ്‌സ; താരവുമായി സംസാരിച്ചെന്ന് റിപ്പോര്‍ട്ടുകള്‍
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 6th June 2022, 10:34 pm

ക്ലബ്ബ് ഫുട്‌ബോളില്‍ ഇപ്പോള്‍ ട്രാന്‍സ്ഫറുകളുടെ കാലമാണ്. എല്ലാ ടീമുകളും അവര്‍ക്ക് ആവശ്യമുള്ള കളിക്കാരെ ടീമിലെത്തിക്കാനും കളിക്കാര്‍ക്ക് ടീം മാറി പുതിയ ടീമുകളിലേക്ക് കൂടുമാറാനുമുള്ള അവസരമാണ് ട്രാന്‍സ്ഫറുകള്‍.

സ്പാനിഷ് സൂപ്പര്‍ ക്ലബ്ബായ ബാഴ്‌സലോണ പഴയ രീതിയില്‍ തിരിച്ചുവരാനുള്ള തയ്യാറെടുപ്പിലാണ്. മെസി പോയതില്‍ പിന്നെ അവതാളത്തിലായിരുന്നു ബാഴ്‌സ. പിന്നീട് മുന്‍താരം സാവി കോച്ചായി വന്നതോടു കൂടി തിരിച്ചുവരവിന്റെ അടയാളങ്ങള്‍ കാണിച്ചിരുന്നു.

ഇപ്പോഴിതാ പാരിസ് സെയ്ന്റ് ജെര്‍മെയ്‌ന്റെ താരവും അര്‍ജന്റീനയില്‍ മെസിയുടെ വലംകയ്യുമായ എയ്ന്‍ജല്‍ ഡി മരിയയെ ബാഴ്‌സ സ്വന്തമാക്കാന്‍ ഒരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്.

 

അര്‍ജന്റൈന്‍ ഫോര്‍വേഡയ മരിയ സീരി എ ടീമായ യുവന്റസുമായി ഒരു വര്‍ഷത്തെ കരാറിന് സമ്മതിച്ചതായി ഗോള്‍ എന്ന ഓണലൈന്‍ മീഡിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

എന്നാല്‍ ഡി മരിയയെ സൈന്‍ ചെയ്യാന്‍ ബാഴ്സലോണ ഇപ്പോള്‍ അന്വേഷണം നടത്തുന്നുണ്ടെന്നും താരം ലാ ലിഗയിലേക്ക് തിരിച്ചുവരാന്‍ ആഗ്രഹിക്കുന്നുവെന്നും റെലെവോ എന്ന സ്‌പോരട്‌സ് മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.

ലാലിഗയില്‍ ബാഴ്‌സയുടെ ചിരവൈരികളായ റയല്‍ മാഡ്രഡിന്റെ ഭാഗമായിരുന്നു ഡി മരിയ. 34 കാരനായ അദ്ദേഹം നാല് വര്‍ഷം റയലില്‍ ചിലവഴിച്ചിരുന്നു.

റയലിനായി യുവേഫ ചാമ്പ്യന്‍സ് ലീഗും ലാ ലിഗ ഡി മരിയ കിരീടവും നേടിയിട്ടുണ്ട് , താരത്തിന്റെ ബാഴ്‌സയിലേക്കുള്ള നീക്കം മാഡ്രിഡ് ആരാധകരില്‍ അസ്വസ്ഥതയുണ്ടാക്കും.

ഡി മരിയ ഫ്രീ ഏജന്റായാണ് പി.എസ്.ജി വിടുന്നത്. ഏഴ് വര്‍ഷം പാരീസില്‍ ചിലവഴിച്ച അദ്ദേഹത്തിന്റെ കരാര്‍ ഈ സീസണോടെ അവസാനിച്ചിരുന്നു.

ബാഴ്‌സയില്‍ നിന്നും ടീം വിടുന്ന വിങ്ങറായ ഉസ്മാന്‍ ഡെംബലേക്ക് പകരമായിട്ടായിരിക്കും അവര്‍ ഡി മരിയയെ കൊണ്ടുവരുന്നത്. എന്തായാലും മരിയയുടെ വരവോടെ എല്‍ ക്ലാസിക്കൊ മത്സരങ്ങള്‍ കടുക്കും എന്നത് വ്യക്തം.

Content Highlights: report says that di maria will move to barcelona