ഒരേ കഥ വെച്ച് എത്ര സിനിമയാണ് പുള്ളി ചെയ്തുവെച്ചേക്കുന്നത്; ശ്രീനിവാസന്‍ സിനിമകളെ ട്രോളി ധ്യാന്‍
Entertainment news
ഒരേ കഥ വെച്ച് എത്ര സിനിമയാണ് പുള്ളി ചെയ്തുവെച്ചേക്കുന്നത്; ശ്രീനിവാസന്‍ സിനിമകളെ ട്രോളി ധ്യാന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 17th May 2023, 11:05 pm

ഒരേ ബേസിലുള്ള കഥകള്‍ ഉപയോഗിച്ച് ശ്രീനിവാസന്‍ ഒരുപാട് സിനിമകള്‍ ചെയ്‌തെന്ന് പറയുകയാണ് നടനും ശ്രീനിവാസന്റെ മകനുമായ ധ്യാന്‍ ശ്രിനവാസന്‍. അദ്ദേഹത്തിന്റെ പല സിനിമകളുടെയും കഥ അടിസ്ഥാനത്തില്‍ ഒന്നുതന്നെയാണെന്നും എന്നാല്‍ കഥാപരിസരവും മറ്റും മാറുമ്പോള്‍ അതെല്ലാം വെവ്വേറെ സിനിമകളാവുകയാണെന്നും ധ്യാന്‍ പറഞ്ഞു.

‘അച്ഛന്റെ സിനിമകള്‍ എടുക്കുമ്പോള്‍ മിഥുനവും സന്മനസുള്ളവര്‍ക്ക് സമാധാനവും വെള്ളാനകളുടെ നാടും ഒരേ കഥയാണ് പറയുന്നത്, സ്ട്രഗിള്‍ ചെയ്യുന്ന നായകന്‍. മിഥുനവും വെള്ളാനകളുടെ നാടും രണ്ടും ഒരു കഥയാണ്.

 

 

വെള്ളാനകളുടെ നാടിന്റെ ബേസ് എന്ന് പറയുന്നത് നായകന്റെ സ്ട്രഗിള്‍, കുടുംബം, കുടുംബത്തിലെ വിള്ളലുകള്‍ പി.ഡബ്ല്യൂ.ഡി കോണ്‍ട്രാക്ട് എന്നിവയൊക്കെയാണ്. മിഥുനത്തിലേക്ക് വരുമ്പോള്‍ ബിസ്‌ക്കറ്റ്, വലിയൊരു തറവാട്, കുടുംബത്തിനുള്ളിലെ സ്വരച്ചേര്‍ച്ച ഒക്കെയാണ്. ഇത് രണ്ടും സെയിമാണ്, എന്താണ് വ്യത്യാസം. നടന്‍മാര്‍ വരെ സെയിമാണ്.

രണ്ട് ചിത്രത്തിന്റെയും ബേസ് ഒന്നാണ്. സിനിമയുടെ അടിത്തറയൊന്ന് ഇടും, അതാണ് കുടുംബം. ക്യാരക്ടേഴ്‌സ് അടക്കം ഇതില്‍ വരുന്ന നടന്‍മാര്‍ പോലും ചിലപ്പോള്‍ സെയിമാണ്. രണ്ട് ചിത്രത്തിലും സോഷ്യല്‍ ഇഷ്യൂസിനെ കുറിച്ച് പറയുന്നുണ്ട്.

ഇതുപോലെ തന്നെ വരവേല്‍പ് എടുത്താലും, ഇതിലും പറയുന്നത് നായകന്റെ സ്ട്രഗ്ലിങ്ങാണ്. ഇത് തന്നെയാണ് പുള്ളിയുടെ ബേസ്. അത് വെച്ച് എത്ര സിനിമകളാണ് പുള്ളി എടുത്തേക്കുന്നേ! ഒറ്റ കഥയാണ് എല്ലാത്തിനും. ഞാന്‍ പ്രകാശനിലും നായകന്റെ സ്ട്രഗ്ലിങ്ങാണ്.

 

പക്ഷേ ഇതിന്റെയൊക്കെ പ്രിമൈസും സെറ്റിങ്ങും ആ യൂണിവേഴ്‌സുമൊക്കെ മാറുമ്പോള്‍ ഉണ്ടാകുന്ന വ്യത്യാസമെന്തെന്നാല്‍ ഇതെല്ലാം വേറെ വേറെ സിനിമകളായി നമുക്ക് തോന്നും. അതാണല്ലോ ആ റൈറ്ററുടെ വിജയം,’ കാന്‍ ചാനല്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ ധ്യാന്‍ പറഞ്ഞു.

 

Content Highlight: Dhyan Sreenivasan about Sreenivasan’s movies