ഷാരൂഖ് ഖാന്‍ അത്ര അധപതിച്ച് ഇരിക്കുവാണല്ലോ, പടമൊന്നുമില്ലാതെ; ഷാരൂഖിന് പറ്റിയ സബ്ജക്ട് ഉണ്ടോയെന്ന് ചോദിച്ച് വന്ന കോളിനെ കുറിച്ച് ധ്യാന്‍
Movie Day
ഷാരൂഖ് ഖാന്‍ അത്ര അധപതിച്ച് ഇരിക്കുവാണല്ലോ, പടമൊന്നുമില്ലാതെ; ഷാരൂഖിന് പറ്റിയ സബ്ജക്ട് ഉണ്ടോയെന്ന് ചോദിച്ച് വന്ന കോളിനെ കുറിച്ച് ധ്യാന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 5th December 2022, 1:39 pm

ഛായാഗ്രാഹകന്‍ ജോമോന്‍ ടി. ജോണുമായുള്ള സൗഹൃദത്തെ കുറിച്ചും തങ്ങള്‍ തമ്മില്‍ നടത്തുന്ന ചില സംഭാഷണങ്ങളെ കുറിച്ചുമൊക്കെ രസകരമായി പറയുകയാണ് നടനും സംവിധായകനുമായ ധ്യാന്‍ ശ്രീനിവാസന്‍. അടുത്തിടെ ജോമോന്‍ തന്നെ ഫോണില്‍ വിളിച്ച് പറഞ്ഞ കാര്യത്തെ കുറിച്ചാണ് ധ്യാന്‍ സംസാരിക്കുന്നത്. വീകം സിനിമയുമായി ബന്ധപ്പെട്ട് നടത്തിയ അഭിമുഖത്തിനിടെയായിരുന്നു ജോമോന്‍ ടി. ജോണിനെ കുറിച്ച് ധ്യാന്‍ സംസാരിച്ചത്.

‘ കഴിഞ്ഞ ദിവസം ഞാന്‍ കണ്ണൂരില്‍ ഒരു പടത്തിന്റെ ഷൂട്ടില്‍ ഇരിക്കുകയാണ്. അപ്പോള്‍ ജോമോന്‍ എന്നെ വിളിച്ചു. ഇത് യഥാര്‍ത്ഥത്തില്‍ നടന്ന കാര്യം പറയുകയാണ്. ജോമോന് ഇട്ട് പണിയുകയാണെന്ന് ഇനി പറയരുത്.

എടാ രോഹിത് ഷെട്ടി എന്നെ വിളിച്ചിരുന്നു എന്ന് പറഞ്ഞു. ഗോല്‍മാലും സൂര്യവംശിയും സിംബയുമൊക്കെ അവര്‍ ഒരുമിച്ച് ചെയ്തുകഴിഞ്ഞല്ലോ. അവര്‍ രണ്ട് പേരും തമ്മില്‍ നല്ല ബന്ധമാണ്. അത് നമുക്ക് അറിയാവുന്നതാണ്. രണ്‍വീര്‍ സിങ് ഇവന് മെസ്സേജ് അയക്കാറൊക്കെയുണ്ട്. അതൊക്കെ സത്യമാണ്. പക്ഷേ ഇത് പറയുമ്പോള്‍ ആള്‍ക്കാര്‍ വിശ്വസിക്കണമെന്നില്ലല്ലോ.

അങ്ങനെ എന്നെ ഫോണില്‍ വിളിച്ചിട്ട് ഒരു ദിവസം പറഞ്ഞു, എടാ മറ്റേ പുള്ളിയില്ലേ, പുള്ളി ഭയങ്കര ഡൗണാണ്. പുള്ളിക്ക് പറ്റിയ എന്തെങ്കിലും സബ്ജക്ട് ഉണ്ടോ എന്ന്. ഞാന്‍ ചോദിച്ച് ഏത് പുള്ളി? അത് നമ്മുടെ ബോളിവുഡിലൊക്കെയുള്ള ഷാരൂഖ് ഖാന്‍. ഷാരൂഖ് ഖാന് പറ്റിയ വല്ല കഥയുമുണ്ടോ നിന്റെ കയ്യില്‍ എന്ന്.

ഞാന്‍ ചോദിച്ച് നിങ്ങള്‍ ഇപ്പോള്‍ എവിടെ ഉണ്ടെന്ന്. കൊച്ചിയില്‍ വീട്ടിലുണ്ടെന്ന് പറഞ്ഞു. നീ എവിടെ ഉണ്ടെന്ന് ചോദിച്ചപ്പോള്‍ കണ്ണൂരുണ്ടെന്ന് പറഞ്ഞു. കണ്ണൂരില്‍ നില്‍ക്കുന്ന എന്നോട് കൊച്ചിയില്‍ നില്‍ക്കുന്ന പുള്ളി ഷാരൂഖ് ഖാനെ രക്ഷപ്പെടുത്താന്‍ വേണ്ടിയിട്ട് കഥയുണ്ടോന്ന് ചോദിക്കുവാണ് (ചിരി). എന്ന് വെച്ചാല്‍ ഷാരൂഖ് ഖാന്‍ അത്ര അധപതിച്ചുപോയല്ലോ. പുള്ളി പടം ഇല്ലാതെ നില്‍ക്കുവാണല്ലോ, ഷാരൂഖ് ഖാന്റെ അവസ്ഥ അതാണല്ലോ (ചിരി).

അങ്ങനെ ഞാന്‍ ആദ്യം പറഞ്ഞു കഥയുണ്ടെന്ന്. ഇല്ലെന്ന് നമ്മള്‍ പറയില്ലല്ലോ. ഉണ്ടെന്ന് പറഞ്ഞു. ആണോ എന്നാല്‍ ഞാന്‍ നാളെ തന്നെ വരാമെന്നായി പുള്ളി. ഇത്തരത്തില്‍ ഞങ്ങളുടെ ചര്‍ച്ചകളൊക്കെ ഒരിക്കലും നടക്കാത്തതാണ്. പക്ഷേ പറയുമ്പോള്‍ പറയാല്ലോ രണ്‍വീര്‍ സിങ്ങും ഇവരുമൊക്കെ ഒരു ബെല്‍റ്റാണെന്ന്. ചിലപ്പോ എന്തെങ്കിലും നടന്നാലോ എന്നുള്ള രീതിയിലാണ്, ധ്യാന്‍ പറഞ്ഞു.

Content Highlight: Dhyan Sreenivasan about Jomon T John and Sharukh Khan