എഡിറ്റര്‍
എഡിറ്റര്‍
സോഷ്യല്‍ മീഡിയ കാമ്പെയ്ന്‍ ഫലം കണ്ടു: അമ്രപാലി ബ്രാന്‍ഡ് അംബാസിഡര്‍ സ്ഥാനം ധോണി രാജിവെച്ചു
എഡിറ്റര്‍
Saturday 16th April 2016 12:33pm

dhoniന്യൂദല്‍ഹി: റിയല്‍ എസ്‌റ്റേറ്റ് കമ്പനിയായ അമ്രപാലിയുടെ ബ്രാന്റ് അംബാസിഡര്‍ സ്ഥാനം ക്രിക്കറ്റ് താരം മഹേന്ദ്ര സിങ് ധോണി രാജിവെച്ചു. കമ്പനിയുടെ നോയിഡയിലെ പ്രോജക്ടിനെതിരെ പ്രദേശവാസികള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു.

ഒന്നുകില്‍ ധോണി കമ്പനിയുമായുള്ള ബന്ധം ഉപേക്ഷിക്കണം അല്ലെങ്കില്‍ നിര്‍ത്തിവെച്ച ജോലികള്‍ പൂര്‍ത്തിയാക്കാന്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രദേശവാസികള്‍ ആവശ്യപ്പെട്ടത്.

‘ധോണി കമ്പനിയുടെ ബ്രാന്റ് അംബാസിഡര്‍ സ്ഥാനത്ത് ഇനിയുണ്ടാവില്ല..അദ്ദേഹവും ഞങ്ങളും ഒരുമിച്ചെടുത്തതാണ് ഈ തീരുമാനം. അദ്ദേഹത്തിന്റെ നിയന്ത്രണത്തിലല്ലാത്ത ചില വിവാദങ്ങളില്‍ അദ്ദേഹത്തിന്റെ കൂടി പേരു വലിച്ചിഴക്കപ്പെട്ട സാഹചര്യത്തിലാണിത്.’ അമ്രപാലി ഗ്രൂപ്പ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ അനില്‍ ശര്‍മ്മ വ്യക്തമാക്കി.

സോഷ്യല്‍ മീഡിയ വഴിയുള്ള പ്രതിഷേധം ശക്തമായതോടെ പ്രശ്‌നം കമ്പനിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് കഴിഞ്ഞയാഴ്ച ധോണി അറിയിച്ചിരുന്നു.

പ്രോജക്ടുമായി ബന്ധപ്പെട്ട് 900 കുടുംബങ്ങളെ മാറ്റിയെങ്കിലും നിരവധി ടവറുകളുടെ പണി പാതിവഴിയിലാണെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ഇലക്ട്രിക്കല്‍ പാനല്‍ തുറന്നുകിടക്കുന്നതും വയറുകള്‍ തൂങ്ങിക്കിടക്കുന്നതും അപകടമുന്നറിയിപ്പു നല്‍കുന്ന സംവിധായനങ്ങള്‍ പ്രവര്‍ത്തന സജ്ജമാകാത്തതും സുരക്ഷാ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെന്നും പ്രദേശവാസികള്‍ ചൂണ്ടിക്കാട്ടിയിരുന്നു.

Advertisement