ഹെഡിംഗ്ലേ: ഡിസിഷന്‍ റിവ്യൂ സിസ്റ്റത്തെ തന്റെ കൃത്യമായ ഇടപെടലിലൂടെ ധോണി റിവ്യൂ സിസ്റ്റമാക്കി മാറ്റിയ ആളാണ് ഇന്ത്യന്‍ ടീം മുന്‍ നായകന് മഹേന്ദ്രസിംഗ് ധോണി. ഇംഗ്ലണ്ടിനെതിരായ മൂന്നാമത്തെയും അവസാനത്തേയും ഏകദിനത്തിലും ധോണി ആ പതിവ് തുടര്‍ന്നു.
മോയിന്‍ അലിയുടെ പന്തില്‍ എല്‍.ബി.ഡബ്ല്യു അപ്പീല്‍ അനുവദിച്ച അമ്പയറുടെ തീരുമാനത്തെയായിരുന്നു ധോണി ഇത്തവണ ചോദ്യം ചെയ്തത്. ഡി.ആര്.എസില്‍ പന്ത് വിക്കറ്റില്‍ പതിക്കുന്നില്ലെന്ന് കണ്ടതോടെ അമ്പയര്‍ തീരുമാനം പിന്‍വലിക്കുകയായിരുന്നു.
കഴിഞ്ഞ മത്സരത്തില്‍ തന്റെ മെല്ലെപ്പോക്ക് ഇന്നിംഗ്സ് കൊണ്ട് ഏറെ പഴി കേള്‍ക്കേണ്ടിവന്നിരുന്നു ധോണിയ്ക്ക്. കാണികളുടെ കൂവലിനും ധോണി പാത്രമായി. ഇന്നും സമാനമായ അവസ്ഥയായിരുന്നു ധോണി നേരിട്ടത്. 66 പന്തില്‍ നിന്ന് 42 റണ്‍സാണ് ധോണി ഇന്ന് നേടിയത്.
ALSO READ: റയലില്‍ ക്രിസ്റ്റ്യാനോയുടെ വിടവ് നികത്താന്‍ പറ്റുന്ന 7 താരങ്ങള്‍
എന്നാല്‍ ഒരിക്കല്‍ കൂടി തന്റെ ‘റിവ്യൂ’ പാടവം പുറത്തെടുത്തതോടെ ധോണിയ്ക്ക് കാണികള്‍ കൈയടികൊണ്ടായിരുന്നു മറുപടി നല്‍കിയത്.
The same crowd cheered after DRS(Dhoni review system),
who had jeered him at Lord’s.
Finisher in need is DHONI indeed.#HypocriticalLove #INDvENG pic.twitter.com/9HoVBaBqMI— A God Has No Name (@joBless_God) July 17, 2018
ബാറ്റ്സ്മാന്മാര് മികച്ച പ്രകടനം പുറത്തെടുക്കാതിരുന്നപ്പോള്‍ 259 എന്ന ടോട്ടലാണ് ഇന്ത്യ ഇംഗ്ലണ്ടിന് മുന്നില്‍ വെച്ചു കൊടുത്തത്. കോഹ്ലി 71 റണ്‍സ് നേടിയപ്പോള്‍ 44 റണ്‍സെടുത്ത ധവാന് മാത്രമാണ് ധോണിയ്ക്ക് പുറമെ ഭേദപ്പെട്ട സ്കോര്‍ കണ്ടെത്തിയത്.
അവസാന ഓവറുകളില്‍ പാണ്ഡ്യ (21)യും ഭുവനേശ്വര്‍ കുമാറും (21) താക്കൂറും (22) നടത്തിയ ചെറുത്ത് നില്‍പ്പാണ് ഇന്ത്യയെ പൊരുതാവുന്ന സ്കോറിലെത്തിച്ചത്. മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 2 വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സെടുത്തിട്ടുണ്ട്. അര്‍ധസെഞ്ച്വറിയുമായി റൂട്ടും മോര്‍ഗനുമാണ് ക്രീസില്‍.