സ്പോര്‍ട്സ് ഡെസ്‌ക്
സ്പോര്‍ട്സ് ഡെസ്‌ക്
Cricket
നായകനെന്നും നീ തന്നെ; സ്ഥാനമൊഴിഞ്ഞിട്ടും ബി.സി.സി.ഐയുടെ വെബ്‌സൈറ്റില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ധോണി തന്നെ
സ്പോര്‍ട്സ് ഡെസ്‌ക്
Thursday 19th July 2018 4:31pm

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ നായകസ്ഥാനം രാജിവെച്ച് ഒരു വര്‍ഷമായിട്ടും ധോണിയാണ് പലപ്പോഴും കളിക്കളത്തില്‍ നായകനെന്ന് തോന്നാറുണ്ട്. കളിക്കിടെ നിലവിലെ നായകന്‍ കോഹ്‌ലി എടുക്കുന്ന തീരുമാനങ്ങളില്‍ പലതും ധോണിയോട് കൂടി ചോദിച്ചിട്ടായിരിക്കും.

മാത്രമല്ല വിക്കറ്റിന് പിറകില്‍ ധോണിയോളം സൂക്ഷ്മാലുവായ കളിക്കാരനും വേറെയില്ല. എത്രയോ തവണയാണ് അംപയറുടെ തീരുമാനം ചോദ്യം ചെയ്യാനുള്ള ഡി.ആര്‍.എസിലൂടെ ധോണി ടീമിന് ഉപകാരപ്പെട്ടിട്ടുള്ളത്.

ALSO READ: കോഹ്‌ലിയുടെ മുന്‍പിലെ ‘മൈക്ക് ഡ്രോപ്’ പ്രകടനം ചമ്മലുണ്ടാക്കിയെന്ന് ജോ റൂട്ട്

ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച ക്യാപ്റ്റനായ ധോണി തന്നെയാണ് ബി.സി.സി.ഐയുടെ വെബ്‌സൈറ്റില്‍ ഇപ്പോഴും ക്യാപ്റ്റന്‍.

വെബ്‌സൈറ്റില്‍ കളിക്കാരെ കുറിച്ചുള്ള വിവരങ്ങളിലാണ് ധോണിയുടെ ബയോയില്‍ ഇപ്പോഴും ക്യാപ്റ്റന്‍ എന്ന ലേബലുള്ളത്. വിരാട് കോഹ്‌ലിയേയും നായകന്‍ എന്ന ലേബലോടെയാണ് അവതരിപ്പിച്ചിട്ടുള്ളതെങ്കിലും ധോണിയുടെ പേരിന് താഴെ പെട്ടെന്ന് കാണാവുന്ന തരത്തിലാണ് ക്യാപ്റ്റന്‍ എന്ന് എഴുതിയിരിക്കുന്നത്.

ALSO READ: ധോണി വിരമിക്കില്ല; അംപയറുടെ പക്കല്‍ നിന്നും പന്ത് വാങ്ങിയതിന്റെ കാരണം വെളിപ്പെടുത്തി രവിശാസ്ത്രി

ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റിലും മികച്ച വിജയങ്ങളാണ് ധോണിയുടെ കീഴില്‍ ഇന്ത്യ നേടിയത്. 2007 ല്‍ ടി-20 ലോകകപ്പ് നേടിത്തുടങ്ങിയ ധോണിയുടെ നേതൃത്വം 2008-2009 കാലയളവില്‍ ഇന്ത്യയെ ടെസ്റ്റില്‍ ഒന്നാം റാങ്കിലെത്തിക്കുകയും 2011 ലെ ലോകകപ്പും 2013 ലെ ചാമ്പ്യന്‍സ്‌ട്രോഫിയും ഇന്ത്യയിലെത്തിക്കുകയും ചെയ്തു.

ഇതിഹാസതാരങ്ങളായ സച്ചിനും, ദ്രാവിഡിനും, ഗാംഗുലിയ്ക്കും ശേഷം ഏകദിനത്തില്‍ 10000 റണ്‍സ് നേടിയ ഇന്ത്യന്‍ താരമാണ് ധോണി.

ബി.സി.സി.ഐയുടെ വെബ്‌സൈറ്റ് സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Advertisement