എഡിറ്റര്‍
എഡിറ്റര്‍
സമ്മര്‍ദ്ദം എങ്ങനെ ഒഴിവാക്കാം? മത്സരത്തിനിടെ ഉപദേശം തേടി യുവതാരം ധോണിയ്ക്കരികില്‍; ക്യാപ്റ്റന്‍ കൂളിന്റെ കിടിലന്‍ മറുപടി
എഡിറ്റര്‍
Friday 17th March 2017 11:32pm

ന്യൂദല്‍ഹി: അഭ്യന്തര ക്രിക്കറ്റില്‍ ഇന്ന് എല്ലാവരും ഉറ്റു നോക്കുന്നത് ഒരാളെയാണ്. ഝാര്‍ഖണ്ഡ് ടീം ക്യാപ്റ്റന്‍ സാക്ഷാല്‍ മഹാന്ദ്രസിംഗ് ധോണി. സ്വന്തം ടീമിലേയും എതിര്‍ ടീമുകളിലേയും യുവതാരങ്ങള്‍ അനുഭവ സമ്പന്നനായ മാഹിയില്‍ നിന്നും പാഠങ്ങള്‍ പഠിക്കാനുള്ള അവസരമായാണ് ഇതിനെ കാണുന്നത്.

ഇന്നു നടന്ന ബംഗാളിനെതിരായ മത്സരത്തില്‍ ബംഗാള്‍ വിക്കറ്റ് കീപ്പര്‍ ശ്രീവാത്സ ് ഗോസ്വാമി മാഹിയില്‍ നി്ന്നും വിലയേറിയ ടിപ്പിനായി ഓടി അരികിലെത്തി.

‘ ധോണി ഭായിയെ നേരില്‍ കാണാനോ ഒപ്പം കളിക്കാനോ സാധിച്ചിട്ടില്ല. അതുകൊണ്ടാണ് മത്സരം മാറ്റിവെച്ചെന്നറിഞ്ഞതും ഞാന്‍ ഭായിയുടെ അരികിലേക്ക് ഓടിയെത്തിയത്. എന്റെ കളിയെക്കുറിച്ചും മറ്റും അദ്ദേഹത്തിനോട് 20 മിനുറ്റോളം ഞാന്‍ സംസാരിച്ചു. ഇ്ന്നലെ വരെ ഞാന്‍ മാഹി ഭായിയുടെ ആരാധകനായിരുന്നു. പക്ഷെ ഇന്ന് ഞാന്‍ അദ്ദേഹത്തിന്റെ ശിഷ്യനായി മാറി.’ ശ്രീവാത്സ് പറയുന്നു.

വലിയ മത്സരങ്ങള്‍ക്കു മുന്നോടിയായി മനസ്സിനെ എങ്ങനെ സജ്ജമാക്കാം എന്നതിനെ കുറിച്ചായിരിന്നു ശ്രീവാത്സ് ധോണിയുമായി സംസാരിച്ചത്.

‘ സമ്മര്‍ദ്ദം മൂലം പുറത്താകുന്നത് തടയാന്‍ വേണ്ടത് മികച്ച രണ്ട് ഷോട്ടുകള്‍ മാത്രമാണ്. അതോടെ കാര്യങ്ങള്‍ ശരിയായ ഗതിയിലാണെന്ന വിശ്വാസം ബാറ്റ്‌സ്മാന് ലഭിക്കും.’ എന്നായിരുന്നു ധോണിയുടെ ഉപദേശം.

കളിയുടെ സാങ്കേതികതയെക്കുറിച്ച് ചിന്തിച്ച് തലപുകയേണ്ടെന്നും ആദ്യം വേണ്ടത് മാനസിന് കരുത്തു പകരുകയും ശാന്തമാവുകയാണ് വേണ്ടതെന്നുമായിരുന്നു മാഹി യുവതാരത്തിന് നല്‍കിയ ഉപദേശം.

Advertisement