എഡിറ്റര്‍
എഡിറ്റര്‍
‘ന്താ ഇപ്പോ ഉണ്ടായേ’; മിന്നല്‍ വേഗതയില്‍ ധോണിയുടെ സറ്റംമ്പിങ്; കാര്യം മനസിലാകാതെ മാത്യൂസ്; വീഡിയോ
എഡിറ്റര്‍
Thursday 7th September 2017 12:54pm

 

കൊളംബോ: ഇന്ത്യയുടെ മുന്‍ നായകന്‍ എം.എസ് ധോണി വിക്കറ്റിനു പിന്നില്‍ നിക്കുമ്പോള്‍ ക്രീസ് വിട്ടിറങ്ങാന്‍ ഏതൊരു താരവും ഒന്നു മടിക്കും. അത് ക്രിക്കറ്റിന്റെ ഏത് ഫോര്‍മാറ്റിലായിരുന്നാലും അങ്ങിനെ തന്നെയാണ്. കളത്തില്‍ നിന്ന് ബാറ്റ്‌സ്മാന്റെ കാലൊന്നു അനങ്ങിയാല്‍ ധോണി ബെയ്ല്‍ തെറിപ്പിക്കുമെന്നതാണ് യാഥര്‍ത്ഥ്യം.


Also Read: ഇന്ത്യന്‍ ക്രിക്കറ്റ് താരം ശ്രീലങ്കയില്‍ മുങ്ങിമരിച്ചു; മരിച്ചത് അണ്ടര്‍-17 താരം


ഏറ്റവും കൂടുതല്‍ പേരെ സ്റ്റംമ്പ് ചെയ്ത് പുറത്താക്കിയ റെക്കോര്‍ഡ് കഴിഞ്ഞ ഏകദിനത്തിലാണ് ധോണി സ്വന്തം പേരിലാക്കിയത്. ഇന്നലെ നടന്ന ഇന്ത്യാ- ശ്രീലങ്ക ട്വന്റി-20 മത്സരത്തിലുമുണ്ടായിരുന്നു ധോണിയുടെ അത്ഭുത സ്റ്റംമ്പിങ്. ശ്രീലങ്കയുടെ മുന്‍ നായകനും ഓള്‍ റൗണ്ടറുമായ ഏഞ്ചലോ മാത്യൂസിനെയാണ് ധോണി മിന്നല്‍ വേഗതയില്‍ പുറത്താക്കിയത്.

ശ്രീലങ്കന്‍ ഇന്നിങ്‌സിന്റെ ആറാം ഓവറിലാണ് ധോണി മാജിക് അരങ്ങേറിയത്. യൂസവേന്ദ്ര ചഹലെറിഞ്ഞ ലെഗ് ബ്രേക്ക് കൈകളിലൊതുക്കിയ ധോണി മാത്യൂസിന് എന്തെങ്കിലും ചെയ്യാന്‍ കഴിയുന്നതിനുമുമ്പ് സ്റ്റംമ്പ് ചെയ്യുകയായിരുന്നു. മാത്യൂസിന്റെ കാല്‍ ക്രീസില്‍ നിന്നും പുറത്തായിരുന്നോ എന്നത് സഹതാരങ്ങള്‍ക്ക് വരെ സംശയമായിരുന്നു.


Dont Miss: 15 വര്‍ഷത്തിനിടെ കൊല്ലപ്പെട്ടത് 27 മാധ്യമപ്രവര്‍ത്തകര്‍ ; മോദി അധികാരത്തിലെത്തിയ 3 വര്‍ഷത്തിനിടെ മാത്രം കൊല്ലപ്പെട്ടത് 10 മാധ്യമപ്രവര്‍ത്തകര്‍


തീരുമാനം തേര്‍ഡ് അമ്പയര്‍ പരിശോധിക്കുന്ന സമയം വിക്കറ്റാണോ അല്ലയോയെന്ന മനസിലായില്ലെന്ന് മാത്യൂസ് സഹതാരം മുനവീരയോട് പറയുകയും ചെയ്തു. എന്നാല്‍ തേര്‍ഡ് അമ്പയറിന്റെ പരിശോധനയില്‍ വിക്കറ്റാണെന്ന് വ്യക്തമാവുകയായിരുന്നു. മത്സരത്തില്‍ അഞ്ച് പന്തില്‍ നിന്നും ഏഴ് റണ്‍സുമായി നില്‍ക്കുമ്പോഴാണ് ധോണി മാത്യൂസിനെ വീഴ്ത്തുന്നത്.

വീഡിയോ കാണാം:

Advertisement