ധോണി 'നാണംകെട്ട പുറത്താകല്‍' അര്‍ഹിക്കുന്നുവെന്ന് പാക് മന്ത്രി
World News
ധോണി 'നാണംകെട്ട പുറത്താകല്‍' അര്‍ഹിക്കുന്നുവെന്ന് പാക് മന്ത്രി
ന്യൂസ് ഡെസ്‌ക്
Friday, 12th July 2019, 11:50 am

തന്റെ കരിയറിലെ അവസാന ലോകകപ്പില്‍ കിരീടം നേടാതെ മടങ്ങുന്ന മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിങ് ധോണിയ്‌ക്കെതിരെ പാകിസ്താന്‍ ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി ഫവാദ് ചൗധരി.

പാകിസ്താനികളുടെ പുതിയ പ്രണയം ന്യൂസിലാന്റിനോടാണെന്ന് ട്വീറ്റ് ചെയ്ത ഫവാദ് ചൗധരി ‘ധോണി നിങ്ങളൊരു നാണം കെട്ട പുറത്താകല്‍ അര്‍ഹിക്കുന്നു.’ വെന്ന ട്വീറ്റ് റീട്വീറ്റ് ചെയ്യുകയും ചെയ്തു.

ധോണി ലെജന്‍ഡാണെന്നുള്ള ഷോയ്ബ് അക്തറിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് പാക് മന്ത്രിയുടെ ധോണിയെ പരിഹസിച്ചുള്ള പ്രസ്താവന.

ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ മത്സരത്തില്‍ ധോണി പാരാറെജിമെന്റിന്റെ മുദ്ര പതിപ്പിച്ച ഗ്ലൗസ് ഉപയോഗിച്ചതിനെതിരെയും ഫവാദ് ചൗധരി രംഗത്തെത്തിയിരുന്നു.

ധോണി ഇംഗ്ലണ്ടില്‍ ക്രിക്കറ്റ് കളിക്കാനാണ് പോയിരിക്കുന്നതെന്നും യുദ്ധത്തില്ലെന്നുമായിരുന്നു ഫവാദ് ചൗധരിയുടെ പ്രസ്താവന.