Administrator
Administrator
ടെസ്റ്റില്‍ കൂടുതല്‍ വിജയം സമ്മാനിച്ച ഇന്ത്യന്‍ ക്യാപ്റ്റന്‍മാരില്‍ ധോണി രണ്ടാമത്
Administrator
Friday 24th June 2011 12:51pm

വിന്‍ഡീസിനെതിരായ ആദ്യടെസ്റ്റില്‍ ഇന്ത്യക്ക് മിന്നും ജയം സമ്മാനിച്ചതോടെ ‘ക്യാപ്റ്റന്‍ കൂള്‍’ ധോണി മറ്റൊരു സുവര്‍ണ്ണ നേട്ടത്തില്‍. ഇതോടെ ഇന്ത്യക്ക് ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ വിജയം സമ്മാനിച്ച ക്യാപ്റ്റന്‍മാരില്‍ അസ്ഹറുദ്ദീനെ മറികടന്ന് രണ്ടാമതെത്തി ധോണി. ധോണിക്ക് മുന്നില്‍ ഇനി ബംഗാള്‍ കടുവ സൗരവ് ഗാംഗുലി മാത്രം.

ധോണിയുടെ കീഴില്‍ 25 ടെസ്റ്റ് കളിച്ച ഇന്ത്യ അതില്‍ 15 എണ്ണവും വിജയിച്ചു. ഒന്നാം സ്ഥാനത്തുള്ള ഗാംഗുലി 49 ടെസ്റ്റില്‍ ഇന്ത്യയെ നയിച്ചപ്പോള്‍ 21 എണ്ണം വിജയിച്ചു. അസഹ്‌റുദ്ദീന്‍ 47 മത്സരത്തില്‍ 14 വ്ിജയം നേടി.

ഏകദിന ലോകക്കപ്പും ട്വന്റി-ട്വന്റി ലോകക്കപ്പും ഇന്ത്യയിലെത്തിച്ച ഇരുപത്തെട്ടുകാരനായ ധോണി ലോകക്രിക്കറ്റിലെ ഏറ്റവും മികച്ച ക്യാപ്റ്റന്‍മാരിലൊരാളായാണ് കണക്കാക്കപ്പെടുന്നത്.

Captain Mts Won Lost Drawn Won%
SC Ganguly 49 21 13 15 42.86
MS Dhoni 25 15 3 7 60.00
M Azharuddin 47 14 14 19 29.79
Nawab Pataudi Jr 40 9 19 12 22.50
SM Gavaskar 47 9 8 30 19.15
R Dravid 25 8 6 11 32.00
BS Bedi 22 6 11 5 27.27

Advertisement