എഡിറ്റര്‍
എഡിറ്റര്‍
‘ധോണിയ്ക്കും മോദി ചതുര്‍ത്ഥിയോ?’; ദീപികയ്ക്ക് പിന്നാലെ മോദിയും ഇവാന്‍കയും പങ്കെടുക്കുന്ന പരിപാടിയില്‍ നിന്നും പിന്മാറി ധോണിയും
എഡിറ്റര്‍
Tuesday 21st November 2017 5:46pm

ഹൈദരാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യാഥിതിയായി പങ്കെടുക്കുന്ന പരിപാടിയില്‍ നിന്നും ദീപിക പദുക്കോണിന് പിന്നാലെ മുന്‍ ഇന്ത്യന്‍ നായകന്‍ എം.എസ് ധോണിയും വിട്ടു നില്‍ക്കുന്നു.

യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മകള്‍ ഇവാന്‍ക ട്രംപ് ഉള്‍പ്പെടെ പങ്കെടുക്കുന്ന ഗ്ലോബല്‍ എന്റര്‍പ്രണര്‍ഷിപ്പ് സമ്മിറ്റില്‍ നിന്നുമാണ് ഇരുവരും വിട്ടുനിന്നത്. സഞ്ജയ് ലീലാ ബന്‍സാലി ചിത്രമായ പത്മാവതിയുമായി ബന്ധപ്പെട്ട വിവാദങ്ങളാണ് ദീപികയുടെ നീക്കത്തിന് പിന്നിലെങ്കില്‍ ധോണിയുടെ പിന്മാറ്റത്തിന്റെ കാരണം വ്യക്തമല്ല.

വ്യക്തിപരമായ കാരണങ്ങളാലാണ് ധോണി വിട്ടു നില്‍ക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, ധോണിയ്ക്കും ദീപികയ്ക്കും ധോണിയ്ക്കും പകരം ടെന്നീസ് താരം സാനിയ മിര്‍സയേയും ബാറ്റ്മിന്റണ്‍ ഇതിഹാസം പുല്ലേല ഗോപീചന്ദിനെ പരിപാടിയില്‍ എത്തിക്കാനാണ് നീക്കം.

പരിപാടിയുടെ നോട്ടീസില്‍ നിന്നും തന്റെ പേര് ഒഴിവാക്കണമെന്ന് ദീപിക ആവശ്യപ്പെട്ടതായി തെലങ്കാന സര്‍ക്കാരിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞതായി ഐ.എ.എന്‍.എസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
പരിപാടിയില്‍ പങ്കെടുക്കാമെന്ന് ദീപിക നേരത്തെ സമ്മതിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ചടങ്ങില്‍ എത്തില്ലെന്നാണ് അറിയച്ചത്. പരിപാടിയില്‍ നിന്നും വിട്ടുനില്‍ക്കുന്നത് എന്തുകൊണ്ടാണ് വ്യക്തമാക്കിയിട്ടില്ലെന്നും അദ്ദേഹം പറയുന്നു.

‘ഹോളിവുഡ് ടു നോളിവുഡ് ടു ബോളിവുഡ്’ എന്ന വിഷയത്തില്‍ ദീപികയായിരുന്നു സമ്മിറ്റില്‍ സംസാരിക്കേണ്ടിയിരുന്നത്. (നൈജീരിയന്‍ ഫിലിം ഇന്‍ഡസ്ട്രിയാണ് നോളിവുഡ്. )
ഡിസംബര്‍ ഒന്നിന് റിലീസ് ചെയ്യാനിരുന്ന പത്മാവതി ചിത്രം റിലീസിങ് മാറ്റിയതും ചിത്രത്തിനെതിരെ ഉയരുന്ന അനാവശ്യവിവാദങ്ങളുമാണ് താരത്തെ പരിപാടിയില്‍ പങ്കെടുക്കുന്നതില്‍ നിന്നും പിന്തിരിപ്പിച്ചതെന്നാണ് അറിയുന്നത്. 1500 ഓളം വ്യവസായസംരംഭകരും നിക്ഷേപകരും പങ്കെടുക്കുന്ന പരിപാടിയില്‍ നവംബര്‍ 28നാണ് ഇവാന്‍ക ട്രംപും മോദിയും എത്തുന്നത്.

Advertisement