എഡിറ്റര്‍
എഡിറ്റര്‍
രജനിയുടെ മരുമകനാണെന്നത് സഹായകമായിട്ടില്ലെന്ന് ധനുഷ്
എഡിറ്റര്‍
Sunday 16th June 2013 5:34pm

dhanush

സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിന്റെ മരുമകനാണെന്നുള്ള കാര്യം തനിക്ക് ഗുണമോ, ദോഷമോ ഉണ്ടാക്കിയിട്ടില്ലെന്ന് തെന്നിന്ത്യന്‍ സൂപ്പര്‍ സ്റ്റാര്‍ ധനുഷ്.
എല്ലാ കാര്യത്തിലും തനിക്ക് തന്റേതായ നിലപാടുകളുണ്ടെന്നും, രജനിയുടെ മരുമകനെന്ന ലേബല്‍ തന്റെ വ്യകതിത്വത്തെ ഒരു തരത്തിലും സ്വാധീനിച്ചിട്ടില്ലെന്നും ധനുഷ് പറഞ്ഞു.

അഭിനയത്തില്‍ സ്വന്തമായ വ്യക്തിത്വം ഉണ്ടാക്കാനാണ് എപ്പോഴും ശ്രമിച്ചിട്ടുള്ളത്. ഇതിന് ആരുടേയും സമ്മര്‍ദ്ദം തന്നില്‍ ചെലുത്തിയിട്ടില്ലെന്നും ധനുഷ് വ്യക്തമാക്കി.

Ads By Google

രാഞ്ജന എന്ന ഹിന്ദി ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്ന വേളയിലാണ് ധനുഷ് ഇക്കാര്യം വ്യക്തമാക്കിയത്.  ചിത്രത്തില്‍ സോനം കപ്പൂറാണ് ധനുഷിന്റെ നായികയായി എത്തുന്നത്.

രാഞ്ജന എന്ന സിനിമയെ കുറിച്ച് താന്‍ ഒരിക്കല്‍ പോലും രജനികാന്തുമായി ചര്‍ച്ച ചെയ്തിരുന്നില്ലെന്നും  എന്റെയും രജനികാന്തിന്റെയും അഭിനയശൈലി വ്യത്യസ്തമാണ്. അതിനാല്‍ തന്നെ അദ്ദേഹവുമായി താരതമ്യപ്പെടുത്തേണ്ട കാര്യമില്ലെന്നും ധനുഷ് പറഞ്ഞു.

25 സിനിമകള്‍ മാത്രം ചെയ്ത എന്നെയും തമിഴ് സിനിമയിലെ ഇതിഹാസ താരമായ രജനികാന്തിനെയും താരമത്യം ചെയ്യുന്നത് തന്നെ ശുദ്ധ അസംബന്ധമാണും ധനുഷ് കൂട്ടിച്ചേര്‍ത്തു.

രാഞ്ജന പുറത്തിറങ്ങുന്നതിന് മുമ്പ് തന്നെ ധനുഷിനെ തേടി രണ്ടാമത്തെ ബോളിവുഡ് ചിത്രം എത്തിക്കഴിഞ്ഞു. രഞ്ജനയുടെ സംവിധായകന്‍ ആനന്ദ് എല്‍ റായ് തന്നെയാണ് പുതിയ ചിത്രവും സംവിധാനം ചെയ്യുന്നത്. സിനിമയെ കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാക്കാന്‍ വിസമ്മതിച്ച ധനുഷ് ചിത്രത്തിന്റെ നിര്‍മ്മാണത്തില്‍ പങ്കാളിയാകുമെന്ന് അറിയിച്ചിട്ടുണ്ട്.

Advertisement