എഡിറ്റര്‍
എഡിറ്റര്‍
കൊലവെറി എന്നെ വേട്ടയാടുന്നു : ധനുഷ്
എഡിറ്റര്‍
Friday 21st June 2013 3:46pm

dhanush

ഒരു പാട്ട് പാടിയത് ഇത്ര വലിയ പൊല്ലാപ്പാകുമെന്ന് തമിഴ് സൂപ്പര്‍ താരം ധനുഷ് ഒരിക്കലും കരുതിക്കാണില്ല.

പോകുന്നിടത്തും നില്‍ക്കുന്നിടത്തുമെല്ലാം കൊലവെറിയും അതിന്റെ പാരഡികളും കേട്ട് മടുത്തെത്തും പാട്ട് വിടാതെ പിന്‍തുടരുന്നതില്‍ അസ്വസ്ഥനാണെന്നും താരം വെളിപ്പെടുത്തി.

Ads By Google

ഇനി ഒരു തവണ പോലും ആ പാട്ട് പാടാന്‍ എനിയ്ക്ക് വയ്യ. ആ പാട്ട് എന്നെ ഉപദ്രവിക്കാന്‍ തുടങ്ങിയിരിക്കുന്നു. ആ പാട്ട് കേള്‍ക്കുന്നിടത്ത് നിന്നും വിട്ടുനില്‍ക്കാനാണ് ഞാന്‍ ഇപ്പോള്‍ ശ്രമിക്കുന്നത്.

ഞാന്‍ എവിടെ പോയാലും ആ പാട്ടുമായാണ് ആളുകള്‍ എന്നെ സ്വീകരിക്കുന്നത്. യഥാര്‍ത്ഥത്തില്‍ ആ പാട്ടിനോട് തന്നെ മടുപ്പ് തോന്നിപ്പോയി- ധനുഷ് പറയുന്നു.

തമിഴ് ചിത്രം 3 ക്ക് വേണ്ടിയാണ് ധനുഷ് കൊലവെറി പാടിയത്. സിനിമ റിലീസാകുന്നതിന്റെ മുന്‍പ് തന്നെ പാട്ട് ഹിറ്റ് ചാര്‍ട്ടില്‍ ഇടംപിടിക്കുകയും പിന്നീടങ്ങോട്ട് പാരഡികളുടെ പ്രളയം തന്നെ ഉണ്ടാവുകയും ചെയ്തു.

ബോളിവുഡില്‍ രഞ്ജന എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച ധനുഷ് ബോളിവുഡ് തന്റെ കരിയറായി കാണുന്നില്ലെന്നാണ് പറയുന്നത്.

രഞ്ജന എന്ന ചിത്രം തന്നെ തേടിയെത്തുകയായിരുന്നു. ബോളിവുഡില്‍ അഭിനയിക്കണമെന്ന മോഹമേ ഉണ്ടായിരുന്നില്ല. ഹിന്ദി അറിയുകയുമില്ല. എന്നാല്‍ അപ്രതീക്ഷിതമായാണ് ചിത്രത്തിന്റെ തിരക്കഥ ലഭിക്കുന്നത്.

അത് വായിച്ചപ്പോള്‍ ചിത്രത്തില്‍ അഭിനയിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. ഹിന്ദി ഭാഷ പഠിക്കാനായി പ്രത്യേക ക്ലാസിലൊന്നും പോയിരുന്നില്ല. അതിനുള്ള സമയവും ലഭിച്ചില്ല.

ആനന്ദ് സരാണ് ഭാഷ തരപ്പെടുത്തി തന്നത്. എനിയ്ക്ക് നന്നായി ചെയ്യാന്‍ കഴിയുമെന്ന ആത്മവിശ്വാസം തന്നതും അയാള്‍ തന്നെയായിരുന്നു. ഭാഷ അറിയുമായിരുന്നെങ്കില്‍ കുറച്ചുകൂടി ആത്മവിശ്വാസത്തോടെ ചെയ്യാന്‍ സാധിക്കുമായിരുന്നു- ധനുഷ് പറയുന്നു.

Advertisement