എഡിറ്റര്‍
എഡിറ്റര്‍
‘നിന്റെ മാപ്പും മതിപ്പും ഒന്നും എനിക്ക് വേണ്ട’; ധന്‍സികയെ പരസ്യമായി ചീത്തവിളിച്ച് രാജേന്ദ്രര്‍; വേദിയില്‍ കരഞ്ഞ് താരം; വീഡിയോ
എഡിറ്റര്‍
Friday 29th September 2017 6:00pm

 

ചെന്നൈ: തമിഴ് ചലച്ചിത്ര ലോകത്തെ നായികമാരില്‍ ശ്രദ്ധേയയാണ് ധന്‍സിക. കബാലിയില്‍ രജനിയുടെ മകളുടെ വേഷത്തിലെത്തിയ താരം തെന്നിന്ത്യന്‍ സിനിമാ ലോകത്ത് തന്നെ തന്റെ സാന്നിധ്യം ഉറപ്പിച്ചിരുന്നു. തന്റെ പുതിയ ചിത്രമായ വിഴിത്തിരുവിന്റെ പ്രചരണ ചടങ്ങിനിടെയുണ്ടായ സംഭവങ്ങളുടെ പേരില്‍ താരം വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞിരിക്കുകയാണ്.


Also Read: ‘ബാലരമ’ വായിക്കുന്നവരേക്കാള്‍ എത്രയോ ചിന്താശേഷിയുള്ളവരാണ് ‘ചിന്ത’ വായിക്കുന്നവര്‍’; പി.രാജീവിന് പറ്റിയ അമളിയെ പരിഹസിച്ച് വി.ടി ബല്‍റാം


ചിത്രത്തിന്റെ പ്രമോഷന്‍ ചടങ്ങിനിടെ സംവിധായകനും നിര്‍മാതാവുമായ ടി രാജേന്ദ്രറും താരവും തമ്മിലുണ്ടായ തര്‍ക്കത്തിന്റെ പേരിലാണ് താരം വാര്‍ത്തകളില്‍ നിറഞ്ഞിരിക്കുന്നത്. ചടങ്ങിനിടെ രാജേന്ദ്രര്‍ താരത്തെ പരസ്യമായി ചീത്തവിളിക്കുകയായിരുന്നു.

ചടങ്ങില്‍ സംസാരിക്കുമ്പോള്‍ ധന്‍സിക തന്റെ പേര് പരാമര്‍ശിച്ചില്ലെന്ന് ആരോപിച്ചായിരുന്നു രാജേന്ദ്രര്‍ പ്രകോപിതനായത്. ഇതിന്റെ പേരില്‍ നടിയെ വിമര്‍ശിച്ച സംവിധായകനോട് തന്റെ ഭാഗം വ്യക്തമാക്കാന്‍ നടി ശ്രമിച്ചെങ്കിലും നടിയെ പരസ്യമായി അപമാനിക്കുകയായിരുന്നു ഇയാള്‍.

‘സൂപ്പര്‍സ്റ്റാര്‍ രജനികാന്തിനൊപ്പം കബാലിയില്‍ അഭിനയിച്ച ശേഷം ധന്‍സിക ഈ ടി രാജേന്ദ്രറിനെ മറന്നു. അതുകൊണ്ടാണ് അവള്‍ എന്റെ പേര് പോലും പറയാന്‍ മറന്നത്.  ലോകത്തിന്റെ സ്റ്റൈല്‍ ഇതാണ്. നീ ഒരു കാര്യം പഠിക്കണം. ഈ ലോകത്ത് ആര് എപ്പോള്‍ എന്തായി തീരുമെന്ന് പറയാനാകില്ല.’ എന്നായിരുന്നു സംവിധായകന്‍ പറഞ്ഞത്.

ഉടന്‍ ധന്‍സിക ഇടപെട്ടെങ്കിലും രാജേന്ദ്രര്‍ പരസ്യമായി പൊട്ടിത്തെറിക്കുകയായിരുന്നു. ‘നിന്റെ മാപ്പും മതിപ്പും ഒന്നും എനിക്ക് വേണ്ട. ഇത് ഞാന്‍ ചന്തയില്‍ കൊണ്ട് വില്‍ക്കാനൊന്നും പോകുന്നില്ല. മര്യാദ ചോദിച്ച് വാങ്ങാന്‍ കഴിയില്ല. മര്യാദ എന്താണെന്ന് ഞാന്‍ പഠിപ്പിച്ച് തരാം. ഒരു സഹോദരനെപ്പോലെ. വിവാദം സൃഷ്ടിക്കാനല്ല ഞാന്‍ ഈ പറയുന്നത്.’ രാജേന്ദ്രര്‍ പറഞ്ഞു.

തനിക്കെതിരെ സംവിധായകന്‍ രൂക്ഷമായി സംസാരിച്ചതോടെ ധന്‍സിക വേദിയില്‍ കരയുകയും ചെയ്തു. ചടങ്ങില്‍ പങ്കെടുത്ത മറ്റുള്ളവരാരും തന്നെ വിഷയത്തില്‍ ഇടപെട്ടിരുന്നില്ല.

വീഡിയോ:

Advertisement