എഡിറ്റര്‍
എഡിറ്റര്‍
ഊഹാപോഹങ്ങള്‍ക്ക് വിട; ധടക്കില്‍ ജന്‍വി കപൂറും ഇഷാന്‍ ഖട്ടറും ഒന്നിക്കുന്നു
എഡിറ്റര്‍
Wednesday 15th November 2017 9:05pm


ഏറെ ഊഹാപോഹങ്ങള്‍ക്കുശേഷം മറാത്തി ഫിലിം സൈറത്തിന്റെ റീമേക്കില്‍ ജന്‍വീ കപൂറും ഇഷാന്‍ ഖട്ടറും നായകരാകും. ഇരുവരും മറാത്തി ചിത്രമായ സൈറാത്തസിന്റെ അഭിനയത്തിന് ശേഷം പ്രണയത്തിലാണെന്ന് കിംവദന്തികള്‍ പരന്നിരുന്നു. എന്നാല്‍ കിംവദന്തികള്‍ക്ക് വിരാമമിട്ടകൊണ്ടാണ് കരണ്‍ ജോഹറിന്റെ പ്രഖ്യാപനം.


Also Read: കോഴിക്കോട് എം.ബി.ബി.എസ് വിദ്യാര്‍ത്ഥിനി കോളേജ് കെട്ടിടത്തില്‍ നിന്നു ചാടി മരിച്ചു


ഇരുവരും സിനിമക്ക് വേണ്ടിയുള്ള ഒരുക്കത്തിലാണ്. സാറാ അലി ഖാന്റെ അരങ്ങേറ്റ ചിത്രമായ കേദാര്‍നാഥിന്റെ പ്രഖ്യാപനത്തിനു ശേഷം, ജാന്‍വീ കപൂറിന്റെ ആദ്യചിത്രത്തെക്കുറിച്ച് അറിയാന്‍ ആളുകള്‍ ക്ഷമയോടെ കാത്തിരിക്കുകയായിരുന്നു. ജന്‍വിയും ഇഷാനുമൊത്തുള്ള നൃത്തച്ചുവടുകള്‍ ആസ്വദിക്കാന്‍ ബോളീവുഡ് ഒരുങ്ങിയിരിക്കുകയാണ്. ധര്‍മ്മ പ്രൊഡക്ഷന്റെ കീഴിലാണ് ചിത്രം ഒരുങ്ങുന്നത്.

‘അഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് സിദ്ധാര്‍ത്ഥ് വരുണും ആലിയയും ധര്‍മ്മ കുടുംബത്തില്‍ അംഗങ്ങളായി. അവര്‍ ഇപ്പോള്‍ സിനിമരംഗത്തെ് ഉദിച്ച് നില്‍ക്കുന്ന താരകങ്ങളാണ്. ഞങ്ങള്‍ ഈ ഫാമിലി വലുതാക്കുകയാണ്. പുതിയ രണ്ട് അംഭിനേതാക്കളെക്കൂടി നിങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുകയാണ്. വിവരങ്ങള്‍ അഞ്ച്മണിക്ക് പുറത്തവിടും.’ സംവിധായകന്‍ പുറത്ത് വിട്ട വീഡിയോയില്‍ പറയുന്നു.

കൃത്യം അഞ്ച് മണിക്ക് പുറത്ത് വന്ന ട്വീറ്റില്‍ ‘ജാന്‍വിയേയും ഇഷാനേയും നിങ്ങള്‍ക്ക് മുമ്പില്‍ അവതരിപ്പിക്കുന്നു’ എന്നായിരുന്നു ഉണ്ടായിരുന്നത്. ശശാങ്ക് കൈത്താനാണ് ചിത്രത്തിന്റെ സംവിധായകന്‍.

Advertisement