Administrator
Administrator
16കാരനെ ജയിലലടച്ച സംഭവം: അന്വേഷണം നടത്തുമെന്ന് ഡി.ജി.പി
Administrator
Wednesday 8th June 2011 1:05pm

ice cream investigationആലുവ: പ്രായപൂര്‍ത്തിയാവാത്ത മോഷണക്കേസ് പ്രതിയെ സെന്‍ട്രല്‍ ജയിലിലടച്ചെന്ന വിവാദത്തില്‍ അന്വേഷണം നടത്താന്‍ ഡി.ജി.പി എറണാകുളം റൂറല്‍ എസ്. പിക്ക് നിര്‍ദ്ദേശം നല്‍കി. സംഭവത്തില്‍ അന്വേഷണച്ചുമതല സെപ്ഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ് .പി എ. അനില്‍കുമാറിനു കൈമാറി.

തടിയിട്ടപറമ്പ് പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ നിന്നും പിടിയിലായ കര്‍ണാടക സ്വദേശിയായ പതിനാറുകാരനെ ജയിലിലടച്ചതാണ് വിവാദമായത്. മൊബൈല്‍ മോഷണത്തിനു പിടിയിലായ പ്രതി കന്നഡ ഭാഷയാണ് സംസാരിച്ചിരുന്നതെന്നും കന്നഡ അറിയാവുന്ന അഭിഭാഷകന്റെ സഹായത്തോടെയാണ് ഇയാളെ വിചാരണ ചെയ്തതെന്നും പോലീസ് പറഞ്ഞു. പത്തൊന്‍പതു വയസു തികഞ്ഞെന്ന് പ്രതി പറഞ്ഞതു പ്രകാരമാണ് ജയിലില്‍ പാര്‍പ്പിച്ചതെന്നാണ് പോലീസിന്റെ വിശദീകരണം.

എന്നാല്‍ പിന്നീട് കണ്ണൂരിലെ ജയിലിലേക്ക് അയച്ച പ്രതിയെ ഇവിടെ വച്ച് വയറുവേദന വന്നപ്പോള്‍ ആശുപത്രിയില്‍ കാണിച്ചിരുന്നു. തുടര്‍ന്ന് ബാലന്റെ പ്രായത്തില്‍ സംശയം തോന്നിയ ജയില്‍ സൂപ്രണ്ട് ആശുപത്രി അധികൃതരോട് പ്രതിയുടെ പ്രായം പരിശോധിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. പരിശോധിച്ച ഡോക്ടര്‍ പ്രതിക്ക് പതിനാറു വയസ് പൂര്‍ത്തിയായതായി റിപ്പോര്‍ട്ട് നല്‍കി. തുടര്‍ന്ന് ജയില്‍ സൂപ്രണ്ടിന്റെ നിര്‍ദ്ദേശാനുസരണം പ്രതിയായ കുട്ടിയെ വീണ്ടും മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കുകയും ജുവനൈല്‍ ഹോമില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു.

ഇതേ തുടര്‍ന്നാണ് അന്വേഷണം നടത്താന്‍ റൂറല്‍ എസ്.പിക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

Advertisement