എഡിറ്റര്‍
എഡിറ്റര്‍
സൊറാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസ്; ഡി.ജി വന്‍സാരെയെ കുറ്റവിമുക്തനാക്കി
എഡിറ്റര്‍
Tuesday 1st August 2017 3:37pm

മുംബൈ: സൊറാബുദ്ദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ നിന്നും ഗുജറാത്ത് മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ഡി.ജി വന്‍സാരെയെ പ്രത്യേക സി.ബി.ഐ കോടതി കുറ്റവിമുക്തനാക്കി.

രാജസ്ഥാന്‍ കേഡര്‍ ഐ.പി.എസ് ഓഫീസറായ എം.എന്‍ ദിനേഷിനേയും കോടതി കുറ്റവിമുക്തനാക്കിയിട്ടുണ്ട്. ഇതേ കേസില്‍ 2014 ല്‍ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായേയും കുറ്റവിമുക്തനാക്കിയിരുന്നു. ജുഡീഷ്യറിയില്‍ നിന്നും തനിക്ക് നീതി ലഭിച്ചിരിക്കുന്നെന്ന് വാര്‍ത്തയോടുള്ള പ്രതികരണമായി വന്‍സാര പറഞ്ഞു.


Dont Miss സ്‌കൂള്‍ കെട്ടിടമില്ല; ക്ലാസ് എടുക്കുന്നത് ടോയ്‌ലറ്റില്‍ ; മധ്യപ്രദേശിലെ സ്‌കൂളിന്റെ യഥാര്‍ത്ഥ ചിത്രം ഇങ്ങനെ


ഇതോടെ സൊഹ്‌റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ കുറ്റവിമുക്തരാക്കപ്പെട്ടവരുടെ എണ്ണം 15 ആയി. ഗുജറാത്തിലെ എ.ടി.എസ് മേധാവിയായിരുന്ന വന്‍സാര 2004 ലെ ഇശ്‌റത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസിലും പ്രതിയായിരുന്നു. 2007 ഏപ്രില്‍ 24നായിരുന്നു വന്‍സാരയെ അറസ്റ്റ് ചെയ്യുന്നത്. തുടര്‍ന്ന് 2014 ല്‍ ആയിരുന്നു വന്‍സാരയ്ക്ക് ജാമ്യം ലഭിക്കുന്നത്.

2005 നവംബറിലാണ് ബസില്‍ യാത്ര ചെയ്യുകയായിരുന്ന സൊഹ്‌റാബുദ്ദീന്‍ ശൈഖിനേയും ഭാര്യ കൗസര്‍ബി, തുള്‍സി പ്രജാപതി എന്നിവരെ ഹൈദരാബാദില്‍ വെച്ച് ആന്റി ടെററിസം സ്‌ക്വാഡ് പിടിച്ചുകൊണ്ടുപോയത്.

അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിയെ വധിക്കാനുള്ള തീവ്രവാദ സംഘത്തില്‍ പെട്ടയാള്‍ എന്നാരോപിച്ചായിരുന്നു ഇവരെ പിടികൂടിയത്. ഇതിന് പിന്നാലെയായിരുന്നു സൊഹറാബുദ്ദീന്‍ അഹമ്മദാബാദില്‍വെച്ച് കൊല്ലപ്പെടുന്നത്.

Advertisement