തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കുന്നതിനെതിരായ പ്രതിഷേധങ്ങളില്‍ കുട്ടികളെ ഉപയോഗിക്കുന്നതിനെതിരെ സാമൂഹ്യപ്രവര്‍ത്തകയായ ജെ.ദേവിക ബാലവകാശ കമ്മീഷന് പരാതി നല്‍കി. നിയമവിരുദ്ധമായ സമരത്തിന് കുട്ടികളെ കവചമായി ഉപയോഗിക്കുകയാണെന്ന് പരാതിയില്‍ പറയുന്നു.
സമരത്തിന് മുന്നിലുള്ള കുട്ടികളുടെ സുരക്ഷ കണക്കിലെടുത്താണ് ദര്‍ശനത്തിനായെത്തുന്ന യുവതികള്‍ക്ക് പാതിവഴിയില്‍ മടങ്ങേണ്ടി വരുന്നത്. കുട്ടികളെ ഉപയോഗിച്ച് സമരം നടത്തുന്നതിന് സന്നിധാനത്ത് നിന്നുളള വീഡിയോകള്‍ തെളിവാണെന്നും ദേവിക പരാതിയില്‍ പറയുന്നു.
ALSO READ: അസം അരുണാചല്‍ അതിര്‍ത്തികളില്‍ പ്രളയ സാധ്യത; ചൈനയുടെ മുന്നറിയിപ്പ്
വര്‍ഷങ്ങള്‍ക്ക് മുന്‍പ് മണല്‍കടത്തുകാര്‍ക്കെതിരെ ജസീറ എന്ന യുവതി കുട്ടികളെ ഉപയോഗിച്ച് സമരം ചെയ്തപ്പോള്‍ ചൈല്‍ഡ് ലൈന്‍ ഇടപെട്ട് തടഞ്ഞിരുന്നു. അതിലും ഗുരുതരമായ സാഹചര്യമാണ് നിലവിലുള്ളതെന്ന് ദേവിക പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്്.
സമരത്തിന് കുട്ടികളെ ഉപയോഗിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടി വേണമെന്നാണ് ദേവികയുടെ ആവശ്യം.