എഡിറ്റര്‍
എഡിറ്റര്‍
മികച്ച ഡെവലപിങ് പ്ലാനുമായി റിയാദ്
എഡിറ്റര്‍
Friday 14th October 2016 4:12pm

riyad2030

ന്യൂയോര്‍ക്ക്: വികസനത്തിന്റെ കാര്യത്തില്‍ മുന്‍പന്തിയില്‍ തന്നെയാണ് റിയാദ്. പ്രകൃതിക്ക് ഇണങ്ങുന്ന രീതിയില്‍ തന്നെയുള്ള വലിയ കെട്ടിട സമുച്ചയങ്ങള്‍ റിയാദിന്റെ പ്രത്യേകതയുമാണ്.

നഗര-ഗ്രാമ പ്രദേശമന്യേ മികച്ച വികസനം കൊണ്ടുവരിക എന്ന പദ്ധതിയുമായാണ് ഇത്തവണത്തെ കിങ്ഡം വിഷന്‍ 2030 വികസന പ്ലാന്‍ തയ്യാറാക്കിയിരിക്കുന്നത്. ജീവിതനിലവാരം ഉയര്‍ത്തുന്നതോടൊപ്പം തന്നെ ലോകത്തിലെ മികച്ച നഗരങ്ങളുടെ കൂട്ടത്തില്‍ മുന്‍പന്തിയില്‍ എത്താനാണ് റിയാദിന്റേയും ശ്രമം.

എന്നാല്‍ അതിനുള്ള ശ്രമം അത്ര എളുപ്പമല്ലെന്ന് ഭരണകൂടം തന്നെ വ്യക്തമാക്കുന്നുണ്ട്. അര്‍ബന്‍ ഡെവല്പമെന്റ് എന്ന പറയുന്നത് റിയാദിനെ സംബന്ധിച്ച് വലിയ കടമ്പയാണ്.

സിറ്റിയിലെ വരണ്ട മരുഭൂമി കാലാവസ്ഥ വികസനത്തിനൊപ്പം തന്നെപ്രതിബന്ധം സൃഷ്ടിക്കുമ്പോഴും അതിനെയും മറികടക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍.

മികച്ച പ്ലാനിങ് പദ്ധതികളിലൂടെ വളര്‍ച്ചാനിരക്കിലും സാമ്പത്തിക സാമൂഹ്യ രംഗങ്ങളിലെ മികച്ച നേട്ടത്തിന്റേയും ഭാഗമാകാന്‍ റിയാദിന് കഴിയുമെന്നും നാഷണല്‍ കൗണ്‍സില്‍ ചീഫ് പാറ്റ് മാന്‍സിനോ പറഞ്ഞു.

1980 കളില്‍ 9.32  മില്യണ്‍ ജനസംഖ്യയുള്ള റിയാദില്‍ 2014ഓടെ ഇത് 29.8 മില്യണായി ഉയര്‍ന്നിട്ടുണ്ട്. അതുകൊണ്ട് നഗരവികസന പദ്ധതികള്‍ക്ക് കൂടുതല്‍ മുന്‍തൂക്കം നല്‍കേണ്ടതുണ്ടെന്ന് ഡയരക്ടര്‍ ഓഫ് യു.എന്‍ ഹാബിറ്റന്റ് യാമിന ഡി ജാക്ത പറയുന്നു.

ഗതാഗത സംവിധാന പദ്ധതികളിലും വലിയ ചാലഞ്ചുകള്‍ റിയാദ് നേരിടുന്നുണ്ട്. കൃത്യമായ പഠന പദ്ധതികളിലൂടെ ഗതാഗത രംഗത്ത് വന്‍മാറ്റങ്ങള്‍ വരുത്താനാണ് ഭരണകൂടത്തിന്റെ തീരുമാനം.

Advertisement