എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Court
ബില്ലടയ്ക്കാത്തതിനെ തുടര്‍ന്ന് രോഗികളെ ആശുപത്രിയില്‍ തടഞ്ഞ് വെക്കുന്നത് നിയമ വിരുദ്ധം; സുപ്രധാന നിര്‍ദേശവുമായി ബോംബെ ഹൈക്കോടതി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday 13th January 2018 9:52am

മുംബൈ: ബില്ലടയ്ക്കാന്‍ കഴിയാത്തതിന്റെ പേരില്‍ രോഗികളെ ആശുപത്രിയില്‍ തടഞ്ഞ് വയ്ക്കുന്നത് നിയമ വിരുദ്ധമാണെന്ന് ബോംബെ ഹൈക്കോടതി. ഇക്കാര്യത്തെപ്പറ്റി എല്ലാ പൗരന്മാരും ബോധവാന്മാരായിരിക്കണമെന്നും കോടതി വ്യക്തമാക്കി.

ജസ്റ്റിസുമാരായ എസ്.സി.ധര്‍മധിക്കാരി, ഭാരതി ദാങ്ക്രെ എന്നിവരടങ്ങിയ ബെഞ്ചാണ് ഇത് സംബന്ധിച്ച് നിര്‍ദ്ദേശം നല്‍കിയത്. ബില്ലടയ്ക്കാത്തതിനെത്തുടര്‍ന്ന് വ്യക്തികളെ തടഞ്ഞു വയ്ക്കുന്നത് ജനങ്ങളുടെ സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റമാണെന്നും കോടതി നിരീക്ഷിച്ചു.

ചികിത്സ തേടിയെത്തുന്നവരുടെ അവകാശങ്ങള്‍ എന്തൊക്കെയാണെന്ന് ആരോഗ്യവകുപ്പിന്റെ വെബ്‌സൈറ്റില്‍ പ്രദര്‍ശിപ്പിക്കണമെന്നും നിയമത്തില്‍ നിന്ന് വ്യതിചലിക്കുന്ന ആശുപത്രകള്‍ക്കെതിരെ എന്തൊക്കെ നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

എന്നാല്‍ ഇത് സംബന്ധിച്ച് കുടുതല്‍ നിയന്ത്രണങ്ങള്‍ കോടതി ഏര്‍പ്പെടുത്തിയിട്ടില്ല. ബില്ലടയ്ക്കാന്‍ സാധിക്കാത്തവരെയും അവരുടെ കുടുംബത്തെയും ഇത്തരം അവസരങ്ങളില്‍ സഹായിക്കാനുള്ള നയ രൂപീകരണം സര്‍ക്കാര്‍ നടത്തണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

അതേ സമയം തങ്ങള്‍ക്കുണ്ടായ നഷ്ടം തിരിച്ച് പിടിക്കാന്‍ ആശുപത്രികള്‍ക്ക് നിയമ നടപടികള്‍ സ്വീകരിക്കാമെന്നും കോടതി വ്യക്തമാക്കി.

Advertisement