ഫറൂഖ് അബ്ദുള്ളയ്ക്കും ഒമര്‍ അബ്ദുള്ളയ്ക്കും പിന്നാലെ മെഹബൂബ മുഫ്തിയും
; മെഹബൂബയെ കാണാന്‍ പി.ഡി.പിക്ക് അനുമതി
Kashmir Issue
ഫറൂഖ് അബ്ദുള്ളയ്ക്കും ഒമര്‍ അബ്ദുള്ളയ്ക്കും പിന്നാലെ മെഹബൂബ മുഫ്തിയും ; മെഹബൂബയെ കാണാന്‍ പി.ഡി.പിക്ക് അനുമതി
ന്യൂസ് ഡെസ്‌ക്
Sunday, 6th October 2019, 6:05 pm

ശ്രീനഗര്‍: കശ്മീരില്‍ വീട്ടു തടങ്കലില്‍ കഴിയുന്ന മുന്‍ ജമ്മുകശ്മീര്‍ മുഖ്യമന്ത്രിയും പി.ഡി.പി നേതാവുമായ മെഹബൂബ മുഫ്തിയെ കാണാന്‍ പാര്‍ട്ടി അംഗങ്ങള്‍ക്ക് അനുമതി ലഭിച്ചു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

നേരത്തെ നാഷണല്‍ കോണ്‍ഫറന്‍സ് നേതാക്കളും മുന്‍ ജമ്മുകശ്മീര്‍ മുഖ്യമന്ത്രിമാരുമായ ഫറൂഖ് അബ്ദുള്ളയെയും ഒമര്‍ അബ്ദുള്ളയെയും കാണാന്‍ പാര്‍ട്ടി പ്രതിനിധികള്‍ക്ക് അനുമതി ലഭിച്ചതിനു ശേഷമാണ് മെഹബൂബ മുഫ്തിയെ കാണാനും അനുമതി ലഭിച്ചിരിക്കുന്നത്. രണ്ടുമാസമായി കശ്മീരില്‍ വീട്ടു തടങ്കലില്‍ കഴിയുന്ന മെഹബൂബ മുഫ്തിയുടെ ട്വിറ്റര്‍ അക്കൗണ്ട് ഇവരുടെ മകളാണ് കൈകാര്യം ചെയ്തിരുന്നത്.

ഗവര്‍ണറുടെ അനുമതി പ്രകാരം ഒമര്‍ അബ്ദുള്ളയെയും ഫറൂഖ് അബ്ദുള്ളയെയും കണ്ട പി.ഡി.പി പാര്‍ട്ടി പ്രതിനിധികളായ അക്ബര്‍ ലോണ്‍, ഹസ്‌നേന്‍ മസൂദി എന്നിവര്‍ തങ്ങളുടെ സന്ദര്‍ശനം രാഷ്ട്രീയചര്‍ച്ചകള്‍ക്കായിരുന്നില്ലെന്ന് മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കൂടിക്കാഴ്ചക്കിടയില്‍ കശ്മീര്‍ മുന്‍ മുഖ്യ മന്ത്രിമാരുമായെടുത്ത സെല്‍ഫിയും ഇവര്‍ പുറത്തു വിട്ടിരുന്നു.

കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നതിന് മുന്നോടിയായിട്ടാണ് കശ്മീരില്‍ ബി.ജെ.പി ഇതര രാഷ്ട്രീയനേതാക്കളെ വീട്ടുതടങ്കലിലാക്കിയത്. ആഗസ്റ്റ് നാല് മുതല്‍ പുറംലോകവുമായി ബന്ധമില്ലാതെയാണ് നേതാക്കള്‍ കശ്മീരില്‍ കഴിയുന്നത്.