ന്യൂസ് ഡെസ്‌ക്
ന്യൂസ് ഡെസ്‌ക്
national news
‘ദൽഹിയിൽ ജീൻസ് ധരിക്കും, യു.പിയിൽ സാരി’; പ്രിയങ്കക്കെതിരെ വീണ്ടും വ്യക്തി അധിക്ഷേപവുമായി ബി.ജെ.പി.
ന്യൂസ് ഡെസ്‌ക്
7 days ago
Sunday 10th February 2019 1:15pm

ബസ്തി: കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിക്കെതിരെ വ്യക്തി അധിക്ഷേപ ആരോപണവുമായി വീണ്ടും ബി.ജെ.പി. ഡൽഹിയിലുള്ളപ്പോൾ പ്രിയങ്ക ഗാന്ധി ജീൻസും ടോപ്പും ധരിക്കുമെന്നും ഉത്തർപ്രദേശിൽ വരുമ്പോൾ അതുമാറ്റി സാരിയും സിന്ദൂരവും ഉപയോഗിക്കുമെന്നും ബി.ജെ.പി. എം.പി. ഹരീഷ് ദ്വിവേദി കുറ്റപ്പെടുത്തി. തനിക്കോ ബി.ജെ.പിക്കോ പ്രിയങ്ക ഒരു വിഷയമല്ലെന്നും രാഹുലും പ്രിയങ്കയും പരാജയമാണെന്നും ഹരീഷ് ദ്വിവേദി ആരോപിച്ചു.

Also Read താന്‍ കോണ്‍ഗ്രസ് വിടാന്‍ കാരണം പാര്‍ട്ടിയിലുള്ള രാഹുല്‍ ഗാന്ധിയുടെ അമിത ഇടപെടല്‍: എസ്. എം കൃഷ്ണ

പ്രിയങ്ക ഗാന്ധിയെ ആക്ഷേപിക്കുന്ന പ്രസ്താവനയുമായി നേരത്തെയും ബി.ജെ.പി നേതാക്കൾ രംഗത്ത് വന്നിരുന്നു. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ രാവണനും സഹോദരി പ്രിയങ്ക ശൂർപ്പണകയുമാണെന്നാണ് റോഹാനിയിലെ ബി.ജെ.പി എം.എൽ.എ സുരേന്ദ്ര സിങ് പറഞ്ഞത്.ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ചോക്ലേറ്റ് മുഖങ്ങളെയാണ് ഉപയോഗിക്കുന്നതെന്ന് ബി.ജെ.പി ജനറൽ സെക്രട്ടറി കൈലേഷ് വിജയ് വാർഗിയയും പറഞ്ഞിരുന്നു. സുന്ദര മുഖമുള്ള പ്രിയങ്കക്ക് ഒരു രാഷ്ട്രീയ നേട്ടവും സ്വന്തമായി പറയാനില്ലെന്നായിരുന്നു ബിഹാർ മന്ത്രി വിനോദ് നാരായൺ ജായുടെ ആക്ഷേപം.

Also Read ‘വരുന്ന തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ പാർട്ടികൾക്ക് ഭൂരിപക്ഷം ലഭിക്കുമെന്ന് കരുതുന്നില്ല’: തൃണമൂൽ കോൺഗ്രസ് നേതാവ് ഡെറിക്ക് ഒബ്രയാൻ

എ.ഐ.സി.സി ജനറൽ സെക്രട്ടറിയായി നിയോഗിക്കപ്പെട്ട പ്രിയങ്ക ഗാന്ധിക്ക് മോദിയുടെ വാരാണസി ഉൾപ്പെടുന്ന ഉത്തര യു.പിയുടെ ചുമതലയാണ് കോൺഗ്രസ് ഹൈക്കമാൻഡ് നൽകിയിട്ടുള്ളത്.

Advertisement