എഡിറ്റര്‍
എഡിറ്റര്‍
ഗുര്‍മീതിന്റെ ആശ്രമത്തില്‍ നിരവധി മൃതദേഹങ്ങള്‍ സംസ്‌കരിച്ചിട്ടുണ്ടെന്ന് സമ്മതിച്ച് ദേര സച്ചാ സൗദാ
എഡിറ്റര്‍
Friday 8th September 2017 10:39am

ഛണ്ഡീഗഢ്: ദേര സച്ചാ സൗദായുടെ പരിധിയില്‍ മനുഷ്യ മൃതദേഹങ്ങള്‍ സംസ്‌കരിച്ചിട്ടുണ്ടെന്നകാര്യം സ്ഥിരീകരിച്ച് ദേര സച്ചാ സൗദാ മുഖപത്രം ‘സച്ച് കഹൂന്‍’. ദേര സച്ചാ ഹെഡ്ക്വാട്ടേഴ്‌സില്‍ സുരക്ഷാ ഏജന്‍സികള്‍ പരിശോധന നടത്താനിരിക്കെയാണ് ഇവരുടെ സ്ഥിരീകരണം വന്നിരിക്കുന്നത്.

ദേര സച്ചാ സൗദാ മേധാവിയുടെ നടപടികളെ എതിര്‍ക്കുന്നവരെ അദ്ദേഹം കൊലപ്പെടുത്തുകയും ക്യാമ്പസിനുള്ളില്‍ തന്നെ മൃതദേഹം അടക്കം ചെയ്യുകയും ചെയ്യാറുള്ളതായി ദേരയുമായി മുമ്പ് പ്രവര്‍ത്തിച്ച ചില വ്യക്തികള്‍ ആരോപണം ഉയര്‍ത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് സുരക്ഷാ ഏജന്‍സികള്‍ പരിശോധന നടത്തുന്നത്.


Also Read: ജാതി മറച്ചുവെച്ചതിന് പാചകക്കാരിക്കെതിരെ വഞ്ചനാക്കേസുമായി ഐ.എം.ഡി ശാസ്ത്രജ്ഞ


മൃതദേഹങ്ങള്‍ പുഴയിലും മറ്റും ഒഴുക്കുന്നത് മലിനീകരണത്തിന് ഇടയാക്കുമെന്ന് വാദിച്ചാണ് ദേര ഈ നടപടിയെ ന്യായീകരിക്കുന്നത്. മൃതദേഹം ആശ്രമത്തില്‍ തന്നെ സംസ്‌കരിക്കാന്‍ ഗുര്‍മീത് റാം റഹീം സിങ് അനുയായികളെ പ്രചോദിപ്പിക്കാറുണ്ടെന്നും ഇവര്‍ അവകാശപ്പെടുന്നു.

ദേര ക്യാമ്പസിനുള്ളില്‍ മൃതദേഹങ്ങള്‍ സംസ്‌കരിച്ച് അതിനുമുകളില്‍ മരങ്ങള്‍ നടത്തുവളര്‍ത്തുകയാണ് ചെയ്യാറുള്ളതെന്നും ഇവര്‍ പറയുന്നു.

വെള്ളിയാഴ്ച കനത്ത സുരക്ഷാ വലയത്തിലാണ് സുരക്ഷാ ഏജന്‍സികളും ജില്ലാ അധികൃതരും പരിശോധന ആരംഭിച്ചത്. പഞ്ചാബ്, ഹരിയാന ഹൈക്കോടതി നിയമിച്ച എ.കെ.എസ് പവാറിന്റെ മേല്‍നോട്ടത്തിലാണ് പരിശോധന നടക്കുന്നത്.

Advertisement