എഡിറ്റര്‍
എഡിറ്റര്‍
ഗുര്‍മീത് റാമിന്റെ ശിക്ഷപ്രഖ്യാപിക്കുന്ന ദിവസം സംഘര്‍ഷമുണ്ടാക്കാന്‍ ദേരാസച്ചാസൗദ 5 കോടി ഇറക്കിയെന്ന് അന്വേഷണസംഘം
എഡിറ്റര്‍
Thursday 7th September 2017 3:22pm

 

ന്യൂദല്‍ഹി: ബലാത്സംഗക്കേസില്‍ ഗുര്‍മീത് റാംറഹീമിന്റെ ശിക്ഷവിധിക്കുന്ന ദിവസം സംഘര്‍ഷമുണ്ടാക്കാന്‍ ദേരാ സച്ചാ സൗദ അഞ്ച് കോടിരൂപ ഇറക്കിയെന്ന് പ്രത്യേകാന്വേഷണസംഘം. പഞ്ച്കുളയിലെ സംഘടനയുടെ നേതാവായ ചംകൗര്‍ സിങ്ങാണ് പണം സംഘടിപ്പിച്ച് വിതരണം ചെയ്തത്. ദേരാ മാനേജ്‌മെന്റാണ് ഇയാള്‍ക്ക് പണം നല്‍കിയതെന്നും ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

പഞ്ചകുളയ്ക്ക് പുറമെ പഞ്ചാബില്‍ വിവിധയിടങ്ങളിലേക്കും പണം ഒഴുക്കിയെന്നാണ് റിപ്പോര്‍ട്ട്. സംഘര്‍ഷത്തില്‍ കൊല്ലപ്പെടുന്നവരുടെ കുടുംബാംഗങ്ങള്‍ക്ക് നഷ്ടപരിഹാരവും ഉറപ്പ് നല്‍കിയിരുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

ചംകൗറിന്റെ ശേഷം കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്ന് ഹരിയാന ഡി.ജി.പി ബി.എസ് സന്ധു പറഞ്ഞു. മൊഹാലിയിലെ ധക്കോളി സ്വദേശിയായ ചംകൗര്‍ സിങ് ആഗസ്റ്റ് 28ന് കുടുംബവുമായി നാടുവിട്ടിരുന്നു. ഇയാള്‍ക്കെതിരെ രാജ്യദ്രോഹക്കേസെടുത്തതിനെ തുടര്‍ന്നാണ് ഇയാള്‍ നാടുവിട്ടത്.

കഴിഞ്ഞ ദിവസം ദേരാ ആസ്ഥാനത്ത് നിന്ന് വന്‍ ആയുധശേഖരം പൊലീസ് കണ്ടെത്തിയിരുന്നു. എ.കെ 47 തോക്കുകളും റൈഫിളുകളും പെട്രോള്‍ ബോംബുകളും പോലീസ് പിടിച്ചെടുത്തിരുന്നു. അക്രമങ്ങളെത്തുടര്‍ന്നാണ് പോലീസ് ദേരാ സച്ചാ സൗദ ആസ്ഥാനത്ത് പരിശോധന നടത്തിയത്.

വിധി പ്രഖ്യാപിക്കുന്ന പഞ്ചകുള കോടതിക്ക് സമീപം പതിനായിരക്കണക്കിന് ദേരാ അനുയായികളാണ് തടിച്ചുകൂടിയിരുന്നത്.

Advertisement