ഗര്‍ഭകാലത്തെ മാനസിക സമ്മര്‍ദം സ്ത്രീകളില്‍ വിഷാദ രോഗത്തിന് കാരണമാകുന്നതായി പുതിയ പഠനങ്ങള്‍
Health
ഗര്‍ഭകാലത്തെ മാനസിക സമ്മര്‍ദം സ്ത്രീകളില്‍ വിഷാദ രോഗത്തിന് കാരണമാകുന്നതായി പുതിയ പഠനങ്ങള്‍
ന്യൂസ് ഡെസ്‌ക്
Monday, 20th August 2018, 2:09 pm

ഗര്‍ഭകാലത്തെ മാനസിക സമ്മര്‍ദം സ്ത്രീകളിലെ കോര്‍ട്ടിസോള്‍ ഹോര്‍മോണ്‍ വര്‍ധിപ്പിക്കുകയും ഇവ സ്ത്രീകളില്‍ അസ്വസ്ഥതയ്ക്കും വിഷാദരോഗത്തിനും കാരണമാകുന്നതായി പുതിയ പഠനങ്ങള്‍.

ഗര്‍ഭകാലത്തുള്ള മാനസികാരോഗ്യ പ്രശ്നങ്ങള്‍ മറ്റ് മാനസികമായ പ്രശ്നങ്ങള്‍ക്കും വഴിവയ്ക്കുന്നുണ്ടെന്നും പുതിയ പഠനങ്ങള്‍ പറയുന്നു. ഉയര്‍ന്ന കോര്‍ട്ടിസോള്‍ ഹോര്‍മോണ്‍ മസ്തിഷ്‌കത്തിലെ വൈകാരികമായ പ്രക്രിയയ്ക്ക് പ്രാധാന്യം നല്‍കുന്നു.

ഇവ ജനിക്കുന്ന കുട്ടികളില്‍ സ്വഭാവവൈകല്യങ്ങള്‍ ഉണ്ടാക്കുന്നതിന് കാരണമാകുന്നുണ്ട്. ഉയര്‍ന്ന കോര്‍ട്ടിസോള്‍ ഹോര്‍മോണ്‍ അമ്മയും കുഞ്ഞുമായുള്ള ആത്മബന്ധങ്ങള്‍ക്കും തടസ്സം സൃഷ്ടിക്കുന്നു.

ഗര്‍ഭധാരണത്തിലെ കോര്‍ട്ടിസോള്‍ ഹോര്‍മോണ്‍ പഠനം വിപുലമായ ഗവേഷണത്തിന് വഴി തെളിയിച്ചു എന്ന് ആലിസ് ഗ്രഹാം പറഞ്ഞു.


ALSO READ: അനാവശ്യ ഗര്‍ഭധാരണം ഒഴിവാക്കാന്‍ പുതിയ ‘ആപ്ലിക്കേഷന്‍’


മുന്‍ എഴുത്തുക്കാരി ക്ലോഡിയ ബസും സഹപ്രവര്‍ത്തകരും ചേര്‍ന്ന് ഗര്‍ഭിണികളിലെ പ്രാരംഭം ഘട്ടം മുതലുളള കോര്‍ട്ടിസോളിന്റെ അളവ് വിലയിരുത്തിയിരുന്നു. തുടര്‍ന്ന് 70 ഗര്‍ഭിണികളിലെ കോര്‍ട്ടിസോളിന്റെ അളവ് നവജാതശിശുക്കളിലെ മസ്തിഷ്‌ക വ്യതിയാനത്തിന് കാരണമാകുന്നതായി പഠനത്തില്‍ കണ്ടെത്തി.

പഠനത്തിന്റെ ഭാഗമായി ബാഹ്യ പരിസ്ഥിതിയില്‍ വന്നതിന് ശേഷം കുട്ടിയുടെ തലച്ചോറിന്റെ വികാസം കണ്ടെത്തുന്നതിനായി നവജാതശിശുവായിരുന്ന സമയത്തെ തലച്ചോറിന്റെ ചിത്രം ഉപയോഗിച്ചു. 2 വയസ്സുള്ള കുട്ടികളിലെ ഉത്കണഠയും നിരാശയും പെരുമാറ്റങ്ങളും ഇതിനായി നിരീക്ഷിച്ചു.

ഉയര്‍ന്ന കോര്‍ട്ടിസോള്‍ ഹോര്‍മോണ്‍ ഗര്‍ഭസ്ഥശിശുവുമായുള്ള ആശയവിനിമയങ്ങളെ ബാധിക്കുന്നതായി ഡോ.ബസ്സ് പഠനത്തില്‍ കണ്ടെത്തി.

ആന്തരികവും മാനസികവുമായ പ്രവര്‍ത്തനങ്ങളില്‍ തലച്ചോറിന് മുഖ്യപങ്കുണ്ട്. അതേസമയം മാനസിക സമ്മര്‍ദ്ദം മൂലമുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ഗര്‍ഭസ്ഥ ശിശു വളരുന്ന ഭ്രൂണത്തില്‍ നിന്നും മസ്തിഷ്‌ക ബന്ധം മാറ്റാന്‍ കഴിയുമെന്ന് പഠനത്തിലൂടെ തെളിയിച്ചിട്ടുണ്ട്. ഇത്തരം മാനസിക പ്രശ്നങ്ങള്‍ ജനിക്കുന്നതിന് മുന്‍പേ മാറ്റുവാന്‍ സാധിക്കുന്നു.