പുകവലിയുണ്ടോ; വെണ്‍മയുള്ള പുഞ്ചിരി തിരിച്ചുപിടിക്കേണ്ടേ?
Health Tips
പുകവലിയുണ്ടോ; വെണ്‍മയുള്ള പുഞ്ചിരി തിരിച്ചുപിടിക്കേണ്ടേ?
ന്യൂസ് ഡെസ്‌ക്
Thursday, 16th May 2019, 1:56 pm

പുകവലി,മുറുക്കുക തുടങ്ങുന്ന ശീലമുള്ളവരാണോ നിങ്ങള്‍. എങ്കില്‍ താമസിയാതെ നിങ്ങളുടെ വെളുവെളുത്ത പല്ലുകള്‍ പതുക്കെ നിറംമാറി തുടങ്ങും. മഞ്ഞനിറമുള്ളതോ,കറപിടിച്ചതോ ആയ പല്ലുകളായി മാറും. ഇവ വീണ്ടും വെണ്‍മയുള്ളതാകണമെങ്കില്‍ ഒരു വഴിയുണ്ട്. ഈ ശീലം പതുക്കെ കുറച്ചുകൊണ്ടുവരുന്നതിനൊപ്പം ഡെന്റല്‍ വൈറ്റനിങ് നിങ്ങള്‍ക്ക് ചെയ്യാവുന്നതാണ്.

ഡെന്റല്‍ വൈറ്റനിങ്ങിന് ബ്ലീച്ചിങ്

നിങ്ങളുടെ വീട്ടില്‍ വെച്ചു തന്നെ ചെയ്യാവുന്ന ഒന്നാണിത്. പല്ലുകളുടെയും മോണയുടെയും ആരോഗ്യം ഡെന്റിസ്റ്റിന്റെ അടുത്തുചെന്ന് പരിശോധിക്കുക. ശേഷം ദന്തനിരയ്ക്ക് അനുസരിച്ച് പ്രത്യേകം പ്ലേറ്റ് തയ്യാറാക്കുക. എന്നിട്ട് പല്ല് വെളുപ്പിക്കാന്‍ സഹായിക്കുന്ന ജെല്ല് ഇതില്‍ നിറയ്ക്കാം. ഈ ജെല്ലില്‍ ദന്തനിര പൂര്‍ണമായും മുങ്ങിനില്‍ക്കാന്‍ ഉതകുന്ന വിധമായിരിക്കും ചെയ്യേണ്ടത്.എന്നിട്ട് ഈ പ്ലേറ്റില്‍ പല്ലുകള്‍ ഘടിപ്പിച്ച് രാത്രി ഉറങ്ങാം. ഇത് പന്ത്രണ്ട് ദിവസം വരെയെങ്കിലും ആവര്‍ത്തിച്ചു ചെയ്യണം. പതുക്കെ പല്ലുകളുടെ വെളുത്തനിറം തിരിച്ചുവരുന്നതായി കാണാം.