എഡിറ്റര്‍
എഡിറ്റര്‍
സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് രണ്ട് പേര്‍ കൂടി മരിച്ചു
എഡിറ്റര്‍
Wednesday 5th June 2013 5:49pm

dengi-fever..

തൊടുപുഴ: സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച്  രണ്ട് പേര്‍ കൂടി മരിച്ചു. തൊടുപുഴ പന്നിമറ്റം സ്വദേശിനി ജെസി അഗസ്റ്റിന്‍(57), വാഴക്കുളം കാവനാല്‍ പടിഞ്ഞാറേയില്‍ അര്‍ജുനന്‍ മാധവ്(9)എന്നിവരാണ് മരിച്ചത്. ജെസി അഗസ്റ്റിന്‍ ചൊവ്വാഴ്ച രാത്രിയും അര്‍ജുന്‍ മാധവ് ബുധനാഴ്ച പുലര്‍ച്ചെയുമാണ് മരിച്ചത്.
Ads By Google

കഴിഞ്ഞ ദിവസം പുത്തന്‍കുരിശ് വേളൂര്‍ പാറേക്കാട്ടില്‍ പ്രഭാകരന്‍ പിള്ള (69), കോലഞ്ചേരി മെഡിക്കല്‍ കോളജാശുപത്രിയില്‍ ചികിത്സയിലിരുന്ന തൊടുപുഴ ചിലവ് കുടിപാറയില്‍ ബിജു ശങ്കരന്‍ (40) എന്നിവര്‍ മരിച്ചിരുന്നു.

കഴിഞ്ഞ ബുധനാഴ്ച പനി ബാധിച്ച പ്രഭാകരന്‍ പിള്ള പഴങ്ങനാട് സമരിറ്റന്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പനി കലശലായതിനെ തുടര്‍ന്ന് എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ചൊവ്വാഴ്ച രാവിലെ ഒമ്പതരയോടെ മരിക്കുകയായിരുന്നു.

ഒരാഴ്ചയായി കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ബിജു ശങ്കരന്‍ തിങ്കളാഴ്ച രാത്രിയാണ് മരിച്ചത്.
പകര്‍ച്ച വ്യാധികള്‍ പടരുന്നതിനിയിലും സര്‍ക്കാര്‍ വേണ്ടത്ര മുന്‍ കരുതലുകളോ,പരിഹാര മാര്‍ഗ്ഗങ്ങളോ ചെയ്യുന്നില്ലെന്ന ആരോപണം പരക്കെ നിലനില്‍ക്കുന്നുണ്ട്.

Advertisement