മ​ഴ​ക്കാ​ല​ത്ത് ഡെ​ങ്കി​പ്പ​നി വ​രാ​തെ സൂ​ക്ഷി​ക്കാം
Health Tips
മ​ഴ​ക്കാ​ല​ത്ത് ഡെ​ങ്കി​പ്പ​നി വ​രാ​തെ സൂ​ക്ഷി​ക്കാം
ന്യൂസ് ഡെസ്‌ക്
Friday, 9th August 2019, 7:06 pm

മ​ഴ​ശ​ക്ത​മാ​കു​ന്ന​തോ​ടെ വെ​ള്ള​ക്കെ​ട്ടു​ക​ളി​ൽ നി​ന്ന് കൊ​തു​കു​ക​ൾ പെ​രു​കി​ത്തു​ട​ങ്ങും.​ഡെ​ങ്കി പോ​ലു​ള്ള ക​ടു​ത്ത പ​നി​യി​ലേ​ക്കാ​വും ഇ​വ ന​യി​ക്കു​ക.​ശ​ക്ത​മാ​യ പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ല്ലെ​ങ്കി​ൽ മ​ര​ണ​ത്തി​ലേ​ക്കു വ​രെ ന​യി​ച്ചേ​ക്കാം.ഫ്‌​ളാ​വി വി​ഭാ​ഗ​ത്തി​ല്‍പ്പെ​ട്ട ആ​ര്‍ബോ​വൈ​റ​സു​ക​ളാ​ണു ഡെ​ങ്കി​പ്പ​നി ഉ​ണ്ടാ​ക്കു​ന്ന രോ​ഗാ​ണു. ഈ​ഡി​സ് വി​ഭാ​ഗ​ത്തി​ല്‍പ്പെ​ട്ട പെ​ണ്‍കൊ​തു​കു​ക​ളാ​ണു രോ​ഗം പ​ര​ത്തു​ന്ന​ത്. പ​ക​ല്‍സ​മ​യ​ത്താ​ണ് (രാ​വി​ലെ​യും വൈ​കു​ന്നേ​ര​വും) ഇ​വ ക​ടി​ക്കു​ന്ന​ത്.


വൈ​റ​സ് ബാ​ധ ഉ​ണ്ടാ​യാ​ല്‍ ആ​റു​മു​ത​ല്‍ 10 ദി​വ​സ​ത്തി​ന​കം ല​ക്ഷ​ണ​ങ്ങ​ള്‍ ക​ണ്ടു​തു​ട​ങ്ങും. ക​ടു​ത്ത പ​നി, ത​ല​വേ​ദ​ന, ക​ണ്ണു​ക​ള്‍ക്കു​പി​ന്നി​ല്‍ വേ​ദ​ന, പേ​ശി​ക​ളി​ലും സ​ന്ധി​ക​ളി​ലും വേ​ദ​ന, ക്ഷീ​ണം, ഛര്‍ദി എ​ന്നി​വ​യാ​ണ് ല​ക്ഷ​ണ​ങ്ങ​ള്‍ . ചി​ല​പ്പോ​ള്‍ ശ​രീ​ര​ത്തി​ല്‍ ചു​വ​ന്ന​പാ​ടു​ക​ളും വ​രാം.

ര​ണ്ടു ത​രം ഡെ​ങ്കി​പ്പ​നി​ക​ള്‍ ഉ​ണ്ട്. ഡെ​ങ്കി​ഹെ​മ​റാ​ജി​ക് ഫി​വ​റും, ഡെ​ങ്കി​ഷോ​ക്‌​സി​ന്‍ഡ്രോ​മും. ഡെ​ങ്കി​പ്പ​നി​യു​ള്ള​വ​ര്‍ക്ക് ര​ക്ത​ത്തി​ലെ പ്ലേ​റ്റ്ലെ​റ്റു​ക​ളു​ടെ എ​ണ്ണം കു​റ​ഞ്ഞു ര​ക്ത​സ്രാ​വം ഉ​ണ്ടാ​കും. അ​താ​ണു ഡെ​ങ്കി ഹെ​മ​റാ​ജി​ക് ഫി​വ​ര്‍ . ഈ ​അ​വ​സ്ഥ​യി​ല്‍ വാ​യി​ല്‍ നി​ന്നും മൂ​ക്കി​ല്‍ നി​ന്നു​മൊ​ക്കെ ര​ക്ത​മൊ​ഴു​കും. ശ​രി​യാ​യ ചി​കി​ത്സ ല​ഭ്യ​മാ​ക്കി​യി​ല്ലെ​ങ്കി​ല്‍ മ​ര​ണം സം​ഭ​വി​ക്കാം.


ര​ക്ത​സ്രാ​വ​ത്തെ​ത്തു​ട​ര്‍ന്നു ര​ക്ത സ​മ്മ​ര്‍ദം ക്ര​മാ​തീ​ത​മാ​യി താ​ഴു​ന്ന അ​വ​സ്ഥ​യാ​ണു ഡെ​ങ്കി ഷോ​ക് സി​ന്‍ഡ്രോം. ഒ​രി​ക്ക​ല്‍ ഡെ​ങ്കി​പ്പ​നി വ​ന്ന വ്യ​ക്തി​ക്കു ര​ണ്ടാ​മ​തൊ​രു ടൈ​പ്പി​ല്‍പ്പെ​ട്ട ഡെ​ങ്കി​വൈ​റ​സ് ആ​ക്ര​മി​ക്കു​മ്പോ​ഴാ​ണു രോ​ഗം ഗു​രു​ത​ര​മാ​കു​ന്ന​ത്. ഡെ​ങ്കി​പ്പ​നി​ക്കു പ്ര​തി​രോ​ധ വാ​ക്‌​സി​നി​ല്ല. സാ​ധാ​ര​ണ വൈ​റ​ല്‍പ​നി​ക്ക് സ​മാ​ന​മാ​ണ് ഡെ​ങ്കി​യു​ടെ ല​ക്ഷ​ണ​ങ്ങ​ള്‍ . എ​ങ്കി​ലും മ​റ്റ് പ​നി​ക​ളി​ല്‍നി​ന്ന് വ്യ​ത്യ​സ്ത​മാ​യി അ​തി​ക​ഠി​ന​മാ​യ ശ​രീ​ര​വേ​ദ​ന ഉ​ണ്ടാ​കാം. രോ​ഗി​യി​ല്‍ ക​ഫ​ക്കെ​ട്ട്, മൂ​ക്കൊ​ലി​പ്പ് എ​ന്നി​വ ഉ​ണ്ടാ​ക​ണ​മെ​ന്നി​ല്ല. രോ​ഗം പ​ര​ത്തു​ന്ന കൊ​തു​കു​ക​ളെ ന​ശി​പ്പി​ക്കു​ന്ന​താ​ണു രോ​ഗം ത​ട​യാ​നു​ള്ള ഏ​ക​വ​ഴി.

ഡെ​ങ്കി​പ്പ​നി കൊ​തു​കു​ക​ടി​യി​ലൂ​ടെ മാ​ത്ര​മേ പ​ക​രു​ക​യു​ള്ളൂ. അ​തി​നാ​ല്‍ കൊ​തു​ക് ന​ശീ​ക​ര​ണ​മാ​ണ് ഡെ​ങ്കി​പ്പ​നി ത​ട​യാ​നു​ള്ള ഏ​റ്റ​വും പ്ര​ധാ​ന​വ​ഴി. ഈ​ഡി​സ് കൊ​തു​കു​ക​ള്‍ വീ​ട്ടി​ന് പ​രി​സ​ര​ത്തും വീ​ട്ടി​നു​ള്ളി​ലു​മെ​ല്ലാം വ​ള​രാം. ഇ​വ തെ​ളി​ഞ്ഞ​വെ​ള്ള​ത്തി​ലാ​ണ് മു​ട്ട​യി​ടു​ന്ന​ത്. ഒ​രു സ്പൂ​ണ്‍ വെ​ള്ള​ത്തി​ല്‍പ്പോ​ലും കൊ​തു​കു​ക​ള്‍ മു​ട്ട​യി​ട്ടു​വ​ള​രാം. അ​തി​നാ​ല്‍ ഉ​റ​വി​ട​ത്തി​ല്‍ത്ത​ന്നെ കൊ​തു​കി​നെ ന​ശി​പ്പി​ക്കാ​ന്‍ ശ്ര​ദ്ധി​ക്ക​ണം.

കൊതുകുകടിയില്‍ നിന്നും രക്ഷനേടാം…

കൊതുകുവല ഉപയോഗിക്കുക. വീടിനുപുറത്തു കിടന്നുറങ്ങാതിരിക്കുക. കൈകളും കാലുകളും നന്നായി മൂടുന്ന വസ്ത്രം ധരിക്കുക. കൊതുകുതിരികള്‍, തൊലിപ്പുറത്ത് പുരട്ടുന്ന ലേപനങ്ങള്‍, ഈതൈല്‍ ടൊളുവാമൈഡ് കലര്‍ന്ന ക്രീമുകള്‍ എന്നിവയെല്ലാം കൊതുകു കടിയില്‍ നിന്നും ഒരു പരിധിവരെ സംരക്ഷണം നല്‍കും.

ധാരാളം വെള്ളം കുടിക്കുക…

ചെറിയ പനി വന്നാല്‍ പോലും ഡെങ്കിപ്പനിയുടെ ലക്ഷണമെന്നു തോന്നിയാല്‍ ധാരാളം പാനീയങ്ങള്‍ കുടിക്കാന്‍ കൊടുക്കുക. പനി കുറയുന്നതിനുള്ള മരുന്ന് കൊടുത്തതിനു ശേഷം എത്രയും പെട്ടെന്ന് ആശുപത്രിയില്‍ വിദഗ്ധ ചികിത്സ തേടുക.