എഡിറ്റര്‍
എഡിറ്റര്‍
നോട്ടു നിരോധനം; ചെറുകിട കമ്പനികള്‍ക്ക് വന്‍ തിരിച്ചടി : സേവന മേഖലയിലെ ലാഭവിഹിതം 114.5 ശതമാനം കുറഞ്ഞതായി ആര്‍.ബി.ഐ റിപ്പോര്‍ട്ട്
എഡിറ്റര്‍
Saturday 26th August 2017 4:08pm

ന്യൂദല്‍ഹി: കഴിഞ്ഞ നവംബറില്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ നോട്ടുനിരോധനത്തിന്റെ പരിണിതഫലമായി സേവനമേഖലയിലെ ലാഭത്തില്‍ 114.5 ശതമാനം നഷ്ടമുണ്ടായതായി റിപ്പോര്‍ട്ട്. അഗസ്റ്റ് 11 ാം തിയ്യതി പാര്‍ലമെന്റില്‍ സമര്‍പ്പിച്ച സാമ്പത്തിക സര്‍വ്വേ റിപ്പോര്‍ട്ടിലാണ് പുറത്ത് വന്നത്. റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം റിസര്‍വ് ബാങ്ക് പുറത്ത് വിട്ടിരുന്നു.

ആയിരത്തിന്റെയും അഞ്ചൂറിന്റെയും നോട്ടുകള്‍ നിരോധം ചെറുകിട സേവനമേഖലയെ കാര്യമായി ബാധിച്ചു. 500 മില്ല്യണില്‍ കുറവ് വാര്‍ഷിക വരുമാനമുള്ള കമ്പനികളെയാണ് നഷ്ടം കൂടുതല്‍ ബാധിച്ചത്. 2015-2016 സാമ്പത്തിക വര്‍ഷം നെഗറ്റീവ് 19 ശതമാനമായിരുന്ന വളര്‍ച്ച നിരക്ക് 2016-2017 സാമ്പത്തിക വര്‍ഷം നെഗറ്റീവ് 53.6 ശതമാനമായി കുറഞ്ഞു

2016-2017 സാമ്പത്തിക വര്‍ഷത്തില്‍ വിവിധ മേഖലകളിലെ കമ്പനികളില്‍ നിന്ന് ശേഖരിച്ച് വിവരങ്ങളില്‍ നിന്നാണ് ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. എന്നാല്‍ വാര്‍ഷിക വരുമാനം 10000 മില്ല്യണ്‍ വരെയുള്ള വന്‍കിട കമ്പനികളില്‍ നോട്ടുനിരോധനം വലിയ രീതിയില്‍ ബാധിച്ചില്ലെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്


Also read ‘നീതിന്യായത്തിലുള്ള വിശ്വാസം നഷ്ടമായിരുന്നു; മകളെ ബലാത്സംഗം ചെയ്തു, മകനെയവര്‍ കൊന്നു’; റാം റഹീമിനെതിരെ 15 വര്‍ഷത്തെ നിയമയുദ്ധം നടത്തിയ അമ്മ പറയുന്നു


നിര്‍മ്മാണമേഖല , ടെലി കമ്മ്യൂണിക്കേഷന്‍ ,റിയല്‍ എസ്‌റ്റേറ്റ് തുടങ്ങിയ മേഖലകളില്‍ നോട്ടുനിരോധനം മൂലമുണ്ടായ തളര്‍ച്ചയാണ് സേവനമേഖലയെ ഇത്ര വലിയ തകര്‍ച്ചയിലേക്ക് നയിച്ചത്. 2017 മാര്‍ച്ച് 31 ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ സേവനമേഖലയിലെ വില്‍പനയില്‍ പ്രതിവര്‍ഷ വളര്‍ച്ചാ നിരക്ക് -1.5 ശതമാനമായി കുറഞ്ഞു. വിവരസാങ്കേതിക മേഖലയുടെ വളര്‍ച്ച കഴിഞ്ഞ വര്‍ഷത്തില്‍ നിന്ന 2ശതമാനം കുറഞ്ഞ് 9 ശതമാനമായി ആയി. ഐടി മേഖലയിലെ വരുമാനം 2015-2016 ല്‍ 14.5 ശതമാനത്തില്‍ നിന്ന് 2016-2017 ല്‍ 8.7 ശതമാനമായി കുറഞ്ഞു.
അതേ സമയം നോട്ടു നിരോധനം ഉല്‍പ്പാദന മേഖലയെ കാര്യമായി ബാധിച്ചില്ല. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 28 ശതമാനം വളര്‍ച്ച നിരക്കാണ് ഉല്‍പ്പാദന രംഗത്ത് ഉണ്ടാക്കിയത്.

Advertisement