ജനാധിപത്യം അതിന്റെ ഏറ്റവും കഠിനമായ സമയത്തിലൂടെ കടന്നു പോകുന്നു; സോണിയ ഗാന്ധി
national news
ജനാധിപത്യം അതിന്റെ ഏറ്റവും കഠിനമായ സമയത്തിലൂടെ കടന്നു പോകുന്നു; സോണിയ ഗാന്ധി
ന്യൂസ് ഡെസ്‌ക്
Sunday, 18th October 2020, 9:46 pm

ന്യൂദല്‍ഹി: ജനാധിപത്യം അതിന്റെ ഏറ്റവും കഠിനമായ സാഹചര്യത്തിലൂടെയാണ് കടന്നു പോവുന്നതെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. പാര്‍ട്ടി ദേശീയ നേതാക്കളും സംസ്ഥാന നേതാക്കളുമായി ചേര്‍ന്ന യോഗത്തിലാണ് സോണിയയുടെ പരാമര്‍ശം.

‘നമ്മുടെ ജനാധിപത്യം അതിന്റെ ഏറ്റവും പ്രക്ഷുബ്ധമായ കാലഘട്ടത്തിലൂടെയാണ് കടന്നു പോവുന്നത്. നമ്മുടെ ഭരണഘടനയ്‌ക്കെതിരെ ആസൂത്രണം ചെയ്ത ആക്രമണം നടക്കുകയാണ്. ചുരുക്കം ചില മുതലാളിമാരുടെ ലാഭത്തിന്റെ ബലിപീഠത്തില്‍ പൗരന്‍മാരുടെ താല്‍പ്പര്യങ്ങള്‍ ആസൂത്രിതമായി ഇല്ലാതാക്കുന്ന സര്‍ക്കാരാണ് രാജ്യം ഭരിക്കുന്നത്,’ സോണിയ ഗാന്ധി പറഞ്ഞു.

ഇരയാക്കപ്പെടുന്നവരുടെ ശബ്ദം കേന്ദ്രം അടിച്ചമര്‍ത്തുകയാണെന്നും സോണിയ ഗാന്ധി വിമര്‍ശിച്ചു.

‘ ദളിതര്‍ക്കെതിരായ അതിക്രമങ്ങള്‍ കൂടി വരികയാണ്. നിയമത്തെ മാനിക്കുന്നതിനും ഇന്ത്യയുടെ പെണ്‍മക്കള്‍ക്ക് സംരക്ഷണം നല്‍കുന്നതിനു പകരം ബി.ജെ.പി സര്‍ക്കാര്‍ കുറ്റവാളികളുടെ പക്ഷത്താണ്. ഇതാണോ പുതിയ രാജധര്‍മ്മം,’ സോണിയ ഗാന്ധി ചോദിച്ചു.

ബിഹാര്‍ തെരഞ്ഞെടുപ്പ്, മധ്യപ്രദേശിലെ 28 നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ്, മറ്റ് സംസ്ഥാനങ്ങളില്‍ നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പ് എന്നിവയ്ക്ക് മുന്നോടിയായാണ് കോണ്‍ഗ്രസ് നേതാക്കള്‍ യോഗം ചേര്‍ന്നത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: ‘Democracy passing through most difficult time’: Sonia Gandhi attacks Centre