എഡിറ്റര്‍
എഡിറ്റര്‍
സഞ്ജുവിന്റെ ചിറകിലേറി ദല്‍ഹി; പൂനെക്കെതിരെ ദല്‍ഹിക്ക് ഉജ്ജ്വല വിജയം
എഡിറ്റര്‍
Tuesday 11th April 2017 11:24pm

 

ദല്‍ഹി: ഐ.പി.എല്‍ പത്താം സീസണിലെ ആദ്യ സെഞ്ച്വറി പിറന്ന മത്സരത്തില്‍ പൂനെക്കെതിരെ ദല്‍ഹി ഡെയര്‍ ഡെവിള്‍സിന് 97 റണ്‍സിന്റെ കൂറ്റന്‍ ജയം. ദല്‍ഹി ഉയര്‍ത്തിയ 206 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന പൂനെയ്ക്ക് 108 റണ്‍സെടുക്കുന്നതിനിടെ മുഴുവന്‍ വിക്കറ്റുകളും നഷ്ടമാവുകയായിരുന്നു.


Also read  ‘ദിലീപ് എന്ന നടനേയേ നിങ്ങള്‍ക്കറിയൂ, ഗോപാലകൃഷ്ണന്‍ എന്ന ഊളയെ നിങ്ങള്‍ക്കറിയില്ല’; ദിലീപിന്റെ ഇന്റര്‍വ്യൂവിനെതിരെ വിമര്‍ശനങ്ങളുമായി സോഷ്യല്‍ മീഡിയ


ദല്‍ഹിക്കായി ഇന്ത്യന്‍ താരങ്ങളായ സഹീര്‍ ഖാനും അമിത് മിശ്രയും 3 വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ പാറ്റ് കുമ്മിണ്‍സ് രണ്ട് വിക്കറ്റും സ്വന്തമാക്കി വിജയം എളുപ്പമാക്കി.

നേരത്തെ 62 പന്തുകളില്‍ നിന്നാണ് മലയാളിതാരം സീസണിലെയും തന്റെയും ആദ്യ സെഞ്ച്വറി നേടിയത്. വ്യക്തിഗത സ്‌കോര്‍ 95ല്‍ നില്‍ക്കവേ സികസറിലൂടെയാണ് സഞ്ജു തന്റെ സെഞ്ച്വറി നേട്ടം ആഘോഷിച്ചത്. സെഞ്ച്വറി പൂര്‍ത്തിയാക്കിയ തൊട്ടടുത്ത പന്തില്‍ ബൗള്‍ഡായി പുറത്തായെങ്കിലും ടീമിനെ മികച്ച ടോട്ടലിലേക്ക് നയിക്കാന്‍ സഞ്ജുവിന് കഴിഞ്ഞു.

മുന്‍ ഇന്ത്യന്‍ താരം വിരേന്ദര്‍ സെവാഗിനെ അനുസ്മരിപ്പിക്കും വിധമായിരുന്നു സഞ്ജു ശതകത്തിലേക്കറ കുതിച്ചത്. 8 ഫോറുകളും 5 സിക്‌സറുകളുമടങ്ങിയതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.

Advertisement